ad
Deshabhimani

സംസ്ഥാന വയോസേവന പുരസ്കാരം
കരുതലൊരുക്കിയ കല്യാശേരിക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 12, 2024, 12:22 AM | 0 min read

ചെറുകുന്ന്
കരുതലും കരുണയും മുഖമുദ്രയാക്കിയ കല്യാശേരി ബ്ലോക്ക്‌ പഞ്ചായത്തിന്‌  അർഹിക്കുന്ന അംഗീകാരമായി  സാമൂഹ്യനീതി വകുപ്പിന്റെ  സംസ്ഥാന വയോസേവന പുരസ്കാരം.  വയോജന മേഖലയിൽ മികച്ച സേവനം കാഴ്‌ചവച്ച തദ്ദേശ സ്ഥാപനങ്ങളിൽ  ബ്ലോക്ക് പഞ്ചായത്തുകളുടെ വിഭാഗത്തിലാണ് കല്യാശേരി ഒന്നാമതെത്തിയത്. 50,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.  
നൂതനവും അനുകരണീയവുമായ  പ്രവർത്തനങ്ങൾക്കാണ്‌ അംഗീകാരം. ഇരിണാവിലെ പകൽവീട് പ്രവർത്തനവും  ശ്രദ്ധേയമാണ്.  വയോജനങ്ങൾക്ക് ആരോഗ്യ ക്യാമ്പ്, യോഗാ പരിശീലനവും നടക്കുന്നു.    
ചെറുതാഴം, മാടായി  പഞ്ചായത്ത് പരിധിയിലും പകൽവീട് നിർമാണം ആരംഭിച്ചു.  ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫീസും വയോസൗഹൃദമാക്കാൻ ലിഫ്‌റ്റും റാമ്പുമൊരുക്കി. സാന്ത്വന പരിചരണത്തിനായി ‘ ബ്രിഗേഡ് ’  സന്നദ്ധ സേനയുമുണ്ട്‌പഴയങ്ങാടി താലൂക്ക്‌ ആശുപത്രിയിൽ വയോജന പാർക്കും ഒരുക്കി. മൂന്ന് ആരോഗ്യ പരിപാലനകേന്ദ്രങ്ങളിലും വയോജനങ്ങൾക്ക് ജീവിത ശൈലീ രോഗ നിയന്ത്രണ ചികിത്സയുണ്ട്.
അങ്കണവാടികൾ കേന്ദ്രീകരിച്ച് വയോജനങ്ങൾക്ക് കൗൺസലിങ് സേവനവും നൽകുന്നു.  
പി പി ഷാജിർ പ്രസിഡന്റായ  ഭരണസമിതിയുടെ  നേതൃത്വത്തിലാണ്‌ പ്രവർത്തനങ്ങൾ. 


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home