Deshabhimani

പാർക്കിങ് തർക്കം: തൃശൂരിൽ ലോട്ടറി വ്യാപാരിയെ കുത്തിക്കൊന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 14, 2019, 10:27 AM | 0 min read

തൃശൂർ> തിയ്യറ്ററിന്‌ മുന്നിലെ പാർക്കിങ്ങ്‌ സംബന്ധിച്ചുള്ള തർക്കത്തിൽ ലോട്ടറി വ്യാപാരിയെ കുത്തിക്കൊന്നു. മാപ്രാണം സ്വദേശി രാജൻ (65) ആണ്‌ കൊല്ലപ്പെട്ടത്‌. തിയേറ്റർ നടത്തിപ്പുകാരൻ സഞ്‌ജയ്‌ രവിയും ജീവനക്കാരുമാണ്‌ ആക്രമിച്ചത്‌. വെള്ളിയാഴ്‌ച രാത്രി മാപ്രാണം വർണ തിയ്യറ്ററിന്‌ മുന്നിലാണ്‌  സംഭവം.

സിനിമ കാണാനെത്തുന്നവർ വഴിയരികിൽ വണ്ടി പാർക്ക്‌ ചെയ്യുന്നത്‌ മുമ്പും പ്രശ്‌നമായിരുന്നു. തിയ്യറ്ററിനടുത്താണ്‌ രാജന്റെ വീട്‌. രാജന്റെ വീടിന്‌ മുന്നിൽ വണ്ടികൾ പാർക്ക്‌ ചെയ്യുന്നതിനെതിരെ ഇന്നലേയും വാക്കുതർക്കം ഉണ്ടായി. തുടർന്ന്‌ സഞ്‌ജയ്‌ രവിയും മൂന്ന്‌ ജീവനക്കാരും രാജന്റെ വീടാക്രമിച്ച്‌ മാരകായുധങ്ങൾകൊണ്ട്‌ വെട്ടിയും കുത്തിയും കൊല്ലുകയായിരുന്നു. ആക്രമണത്തിൽ മാരകമായി പരിക്കേറ്റ രാജന്റെ മരുമകൻ വിനുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരിഞ്ഞാലക്കുട പൊലീസ്‌ കേസെടുത്തു. പ്രതികൾ ഒളിവിലാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home