Deshabhimani

ബോധി നാടകമത്സരം: തിരുവനന്തപുരം സംസ്കൃതിക്ക് 5 അവാര്‍ഡ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 29, 2015, 10:24 PM | 0 min read

കോതമംഗലം > ബോധി സംഘടിപ്പിച്ച 17–ാമത് സംസ്ഥാനതല പ്രൊഫഷണല്‍ നാടകമത്സരത്തില്‍ തിരുവനന്തപുരം സംസ്കൃതിയുടെ 'മേരാ നാം ജോക്കര്‍' മികച്ച നാടകത്തിനുള്‍പ്പെടെ അഞ്ച് അവാര്‍ഡ് നേടി.
ഇതേ നാടകത്തില്‍ ചുട്ടി നാരായണനായി വേഷമിട്ട കണ്ണൂര്‍ വാസൂട്ടി മികച്ച നടനായും സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു. നാടകരചയിതാവ് മുരളീകൃഷ്ണ, ഹാസ്യനടന്‍ ചൂളം സലീം എന്നിവരാണ് മേരാ നാം ജോക്കറിലെ മറ്റ് അവാര്‍ഡ്ജേതാക്കള്‍. മികച്ച രണ്ടാമത്തെ നാടകമായി അമ്പലപ്പുഴ സാരഥിയുടെ 'കടല്‍ ശാന്തമാണ്' തെരഞ്ഞെടുക്കപ്പെട്ടു. വൈക്കം മാളവികയുടെ 'മിന്നുന്നതെല്ലാം പൊന്നല്ല' എന്ന നാടകത്തില്‍ രത്നമ്മയായി വേഷമിട്ട എരുമേലി അംബുജം മികച്ച നടിക്കുള്ള അവാര്‍ഡ് നേടി.
ഗ്യാലപ്പോളിലൂടെ പ്രേക്ഷകരാണ് ജേതാക്കളെ കണ്ടെത്തിയത്. നടന്‍ എം എസ് വാര്യര്‍ അവാര്‍ഡ് വിതരണംചെയ്തു. ബോധി പ്രസിഡന്റ് എന്‍ ആര്‍ രാജശേഖരന്‍ അധ്യക്ഷനായി. നാടകരചയിതാവ് മുരളീകൃഷ്ണ, ബോധി ഭാരവാഹികളായ കെ എസ് ഷാജഹാന്‍, കെ പി ഗോപകുമാര്‍, സാബു മാത്യു എന്നിവര്‍ സംസാരിച്ചു. സംസ്കാര അവതരിപ്പിച്ച നാടകഗാനങ്ങള്‍ കോര്‍ത്തിണക്കിയ 'മധുരനാദ വിലോലമാം' എന്ന സംഗീതവിരുന്നും അരങ്ങേറി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home