തിരു: മുഖ്യമന്ത്രിക്കെതിരെ കറുത്ത ഷര്‍ട്ടൂരി വീശിയതിന് യുവാവിനെ ഭീകരമായി മര്‍ദ്ദിച്ചതിനെതിരെ വ്യാപകരോഷം. മര്‍ദനത്തില്‍ ജനനേന്ദ്രിയം തകര്‍ന്നനിലയില്‍ മെഡിക്കല്‍ കോളേജ് തോപ്പില്‍ ഗാര്‍ഡന്‍ തോപ്പില്‍പുത്തന്‍വീട്ടില്‍ ജയപ്രസാദ് (32) ചികിത്സയിലാണ്. മര്‍ദ്ദനത്തിനു നേതൃത്വം നല്‍കിയ തുമ്പ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ സി വിജയദാസിനെ സസ്പെണ്ട് ചെയ്തെങ്കിലും ഇയാള്‍ക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല.ആഭ്യന്തരമന്ത്രിയും ഡിജിപിയും ഇതുവരെ പ്രതികരിച്ചിട്ടുമില്ല.
സംഭവം അതിക്രൂരമാണെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ പറഞ്ഞു. ഇത്തരം നടപടികള്‍ മേലില്‍ ആവര്‍ത്തിക്കില്ലെന്ന് പൊലീസിന്റെ തലപ്പത്തുള്ളവര്‍ ഉറപ്പുവരുത്തണം-അദ്ദേഹം പറഞ്ഞു. സമരങ്ങളെ ഇത്തരത്തില്‍ അടിച്ചമര്‍ത്തുന്ന നിലപാട് യുഡിഎഫ് ഭരണത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്ന് കെ മുരളീധരന്‍ എംഎല്‍എ പറഞ്ഞു. പ്
രഥമദൃഷ്ടാ കേസെടുക്കാന്‍ പര്യാപ്തമാണ് പൊലീസ് നടപടിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് ജെ ബി കോശി പറഞ്ഞു. ഈക്രൂരമായ നടപടിയെപ്പറ്റി ആഭ്യന്തരമന്ത്രിക്ക് പ്രതികരിക്കേണ്ടിവരുമെന്ന് സുഗതകുമാരി പറഞ്ഞു.പൊലീസിലെ ഇത്തരം ക്രിമിനലുകളെ ജനകീയമായി നേരിടുമെന്ന് ഡിവെഎഫ്ഐ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പരിക്കേറ്റ ജയപ്രസാദിനെ പ്രതിപക്ഷ നേതാവ് വി എസ് അച്ച്യുതാനന്ദന്‍ സന്ദര്‍ശിച്ചു.
ബുധനാഴ്ചയാണ് ജയപ്രസാദിനെ മര്‍ദ്ദിച്ചത്. പലപ്രാവശ്യം ഇയാളുടെ ജനനേന്ദ്രിയത്തില്‍ തൊഴിച്ച പൊലീസ് പാന്റ്സിന്റെ സിബ് ഊരി ജനനേന്ദ്രിയത്തില്‍ ലാത്തികൊണ്ട് കുത്തി. സോളാര്‍തട്ടിപ്പു കേസില്‍ ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് നടക്കുന്ന എല്‍ഡിഎഫ് സമരത്തിന്റെ ഭാഗമായി തിരുവനന്തപുരം ആനയറ വെണ്‍പാലവട്ടത്ത് കരിങ്കൊടി കാണിച്ചവര്‍ക്ക് നേരെയായിരുന്നു പൊലീസ് കാട്ടാളത്തം. ബുധനാഴ്ച പകല്‍ രണ്ടേകാലിന് ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ ഹോര്‍ട്ടി കോര്‍പ് ജില്ലാ സംഭരണകേന്ദ്രം ഉദ്ഘാടനംചെയ്യാന്‍ മുഖ്യമന്ത്രി എത്തിയ സമയത്തായിരുന്നു പൊലീസ് മൃഗീയത.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..