27 July Saturday

ലീഗ് പ്രവര്‍ത്തകന്റെ നേതൃത്വത്തില്‍ വിദേശ കറന്‍സി തട്ടിയെടുക്കാന്‍ ശ്രമം; ബിജെപിക്കാരടക്കം എല്ലാവരും പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023

ഈരാറ്റുപേട്ട> ഈരാറ്റുപേട്ടയില്‍ ലീഗ് പ്രവര്‍ത്തകന്റെ നേതൃത്വത്തില്‍ വിദേശ കറന്‍സി തട്ടിയെടുക്കാന്‍ ശ്രമം. സംഘത്തിലെ ബിജെപി പ്രവര്‍ത്തകര്‍ ഉള്‍പ്പടെ എല്ലാവരും  പിടിയില്‍. ആലപ്പുഴ പൂച്ചാക്കല്‍ സ്വദേശി അനന്തു, കോട്ടയം വൈക്കം സ്വദേശികളും ഉദയനാപുരത്തെ സജീവ ബിജെപി പ്രവര്‍ത്തകനുമായ അരുണ്‍ ബാബു, യുവമോര്‍ച്ചയുടെ വൈക്കം മണ്ഡല സജീവ പ്രവര്‍ത്തകനും നേതാവുമായ അനന്തു ശേഖരന്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. എട്ട് അംഗ സംഘത്തിലെ  മുഖ്യപ്രതി ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് നജഫ്, നൂറനാനിയില്‍ ജാഫീര്‍ കബീര്‍, ആലപ്പുഴ പൂച്ചക്കല്‍ സ്വദേശികളായ അഖില്‍ ആന്റണി , ഷിബി, എറണാകുളം ഇടക്കൊച്ചി സ്വദേശി ടി എസ് ശരത് ലാല്‍ ഉള്‍പടെ അഞ്ചുപേരെ ഇന്നലെ പോലീസ്  പിടികൂടിയിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വ്യാപാര ആവശ്യത്തിനായി എറണാകുളത്ത് പോകാന്‍ വഴിയരികില്‍ നിന്ന ഈരാറ്റുപേട്ട സ്വദേശി ഷമ്മാസിനെ  അഞ്ച് പേരടങ്ങുന്ന സംഘം വാഹനത്തില്‍ കയറ്റാന്‍ ശ്രമിക്കുകയും ആക്രമിക്കുകയും ചെയ്തു. ശ്രമം പരാജയപെട്ടതോടെ കൈയിലിരുന്ന ബാഗുമായി കടന്നുകളയുകയായിരുന്നു.
 
ഷമ്മാസ്സിന്റെ കൈവശം വിദേശ കറന്‍സിയുണ്ടെന്ന വിവരം കിട്ടിയ ലീഗ് പ്രവര്‍ത്തകനായ നജാഫ് ഇത് തട്ടിയെടുക്കാന്‍ സുഹൃത്തായ ആലപ്പുഴ പൂച്ചാക്കല്‍ സ്വദേശി ഷിബിന്റെ സഹായത്തോടെ പദ്ധതിയിടുകയായിരുന്നു. ഇതിനായി ആലപ്പുഴ, എറണാകുളം സ്വദേശികളായ പ്രതികളെ സ്ഥലത്തെത്തിക്കുകയായിരുന്നു. ഷമ്മാസിന്റെ നീക്കങ്ങളെല്ലം പ്രതികളെ അറിയിച്ചത് നജാഫും ജംഷിറുമായിരുന്നു. പ്രതികള്‍ക്ക് ആവിശ്യമായ മറ്റ് സഹായവും വാഹനം നല്‍കിയത് ഷിബിനാണ്.

പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു നടത്തിയ അന്വേഷണത്തില്‍ വാഹനത്തിന്റ നമ്പര്‍ തിരിച്ചറിഞ്ഞു. നിലമ്പൂര്‍ സ്വദേശിയുടെ പേരിലായിരുന്നു വാഹനം. ഇദ്ദേഹത്തിന്റെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഷിബിന്‍. തുടര്‍ന്ന് ഷിബിനെ കേന്ദ്രികരിച്ചു നടത്തിയ അന്വഷണത്തിലാണ് മുഖ്യപ്രതി നജഫുമായുള്ള ബന്ധം പൊലീസിന് ലഭിച്ചത്.  ഈരാറ്റുപേട്ട സിഐ ബാബു സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top