07 September Saturday

ക്യാമറ വാങ്ങാൻ സ്വർണ്ണം മോഷ്ടിച്ചു; വീട്ടുജോലിക്കാരി അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024

ന്യൂഡൽഹി > ക്യാമറ വാങ്ങാൻ പണം കണ്ടെത്തുന്നതിനായി തൊഴിലുടമയുടെ വീട്ടിൽ നിന്നും സ്വർണ്ണം മോഷ്ടിച്ച വീട്ടു ജോലിക്കാരിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി രാജപുരി സ്വദേശിനിയായ നീതു യാദവാണ് പൊലീസ് പിടിയിലായത്. ദ്വാരകയിലെ തൊഴിലുടമയുടെ വസതിയിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന ആഭരണങ്ങൾ മോഷ്ടിച്ചതിനെ തുടർന്നാണ് അറസ്റ്റ്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാനുള്ള റീലുകളെടുക്കാൻ ഡിഎസ്എൽആർ ക്യാമറ വാങ്ങുന്നതിനായാണ് യുവതി സ്വർണ്ണം മോഷ്ടിച്ചതെന്നാണ് വിവരം.

ജൂലൈ 15നാണ് ദ്വാരകയിലെ തൊഴിലുടമയുടെ വീട്ടിൽനിന്നും സ്വർണവും ഏതാനും വെള്ളി ആഭരണങ്ങളും മോഷണം പോയതായി പൊലീസിൽ പരാതി നൽകിയത്. മോഷണത്തിന് ഏതാനും ദിവസം മുമ്പ് വീട്ടിൽ ജോലി ചെയ്തിരുന്ന ജോലിക്കാരിയെ സംശയിക്കുന്നതായും ഉടമ പൊലീസിനോട് പറഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് നീതു പിടിയിലായത്. ബാ​ഗുമായി രക്ഷപെടാൻ തുടങ്ങുന്നതിനിടെ ഡൽഹിയിൽ നിന്നുമാണ് നീതുവിനെ കസ്റ്റടിയിലെടുത്തത്.

മയക്കുമരുന്ന് അടിമയായ ഭർത്താവിന്റെ പീഡനത്തിൽ നിന്ന് രക്ഷപ്പെടാൻ ഡൽഹിയിലേക്ക് മാറി  വീട്ടുജോലി ചെയ്ത് വരികയായിരുന്ന നീതു യൂട്യൂബ് ചാനലിലും ഇൻസ്റ്റാഗ്രാമിലും വീഡിയോകൾപോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. വീഡിയോകൾചെയ്യാനായി ക്യാമറ വാങ്ങാൻസുഹൃത്ത് നിർദേശിച്ചിരുന്നു. ഇതിന് പണം കണ്ടെത്താനാണ് മോഷണം നടത്തിയതെന്നാണ് വിവരം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top