10 September Tuesday

അന്നഭാ​ഗ്യ പദ്ധതിക്കായുള്ള രണ്ടുകോടി രൂപയുടെ അരി മോഷ്ടിച്ചു: ബിജെപി നേതാവ് അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2024

ബം​ഗളൂരു > സർക്കാരിന്റെ ​ഗോഡൗണിൽ നിന്ന് രണ്ട് കോടി രൂപയോളം വില വരുന്ന അരി മോഷ്ടിച്ച കേസിൽ ബിജെപി നേതാവ് അറസ്റ്റിൽ. കർണാടക ബിജെപി നേതാവായ മണികാന്ത് റാത്തോഡാണ് അറസ്റ്റിലായത്. സർക്കാരിന്റെ അന്നഭാ​ഗ്യ പദ്ധതി വഴി വിതരണം ചെയ്യാനായി വച്ചിരുന്ന 6,077 ക്വിന്റൽ അരിയാണ് മണികാന്ത് ​മോഷ്‌ടി‌ച്ചത്.

യാദ്‌ഗിർ ജില്ലയിലെ ഷഹാപുരിൽ സർക്കാർ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന അരിയാണ് മോഷണം പോയത്. കലബുർ​ഗിയിലുള്ള വസതിയിൽ നിന്നാണ് മണികാന്തിനെ പൊലീസ് അറസ്റ്റ് ചെയ്‌ത‌‌ത്. ചോദ്യംചെയ്യുന്നതിനായി പൊലീസ് റാത്തോഡിനെ വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇതേത്തുടർന്നാണ് അറസ്റ്റുചെയ്‌തത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് മാസം 10 കിലോ അരി വീതം നൽകുന്ന പദ്ധതിയാണ് അന്നഭാ​ഗ്യ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top