ad
Deshabhimani

ചേർത്തലയിൽ ആർഎസ്എസ് പ്രവർത്തകർ വൃദ്ധനെ ചവിട്ടിക്കൊന്നു; രണ്ടുപേർ അറസ്റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 22, 2020, 03:34 PM | 0 min read

ചേർത്തല തെക്ക് > ചേർത്തലയിൽ ആർഎസ്‌എസ്‌ പ്രവർത്തകർ വൃദ്ധനെ ചവിട്ടിക്കൊന്നു. ചേർത്തല തെക്ക് പഞ്ചായത്ത് ഏഴാം വാർഡിൽ ആലുങ്കൽ മറ്റത്തിൽ മണിയൻ (78) ആണ് മരിച്ചത്, മണിയനും അയൽവാസിയായ സുന്ദരേശ്വര റാവു, ശ്രീധര റാവു , എന്നിവർ തമ്മിൽ ദീർഘനാളായി വഴി തർക്കം നിലനിന്നിരുന്നു.

തർക്കത്തെ തുടർന്ന് പൊലീസ് ഇടപെട്ട് നൽകിയ വഴി നിലനിൽക്കേ തൻറെ വീടിന് മുന്നിലൂടെ വാഹനം ഓടിക്കുന്നത് ചോദ്യംചെയ്‌ത മണിയനെ സ്ഥലത്തെ ആർഎസ്എസ് സജീവ പ്രവർത്തകരും സഹോദരങ്ങളായ പ്രതികൾ ആക്രമിക്കുകയായിരുന്നു. ചവിട്ടേറ്റ് നിലത്തുവീണ മണിയൻ മരണത്തിന് കീഴടങ്ങി, ഇരുവരെയും അർത്തുങ്കൽ പോലീസ് അറസ്റ്റ് ചെയ്‌തു. ചേർത്തല ഡിവൈഎസ്പി സുഭാഷ് നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നു. മണിയുടെ മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home