പ്രൊഫ. എം കെ സാനുവിന്‌ ബഷീർ അവാർഡ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 15, 2021, 01:16 AM | 0 min read


തലയോലപ്പറമ്പ്
വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ 13ാമത് ബഷീർ അവാർഡ് പ്രൊഫ. എം കെ സാനുവിന്റെ ‘അജയ്യതയുടെ അമര സംഗീതം’ എന്ന സാഹിത്യ നിരൂപണത്തിന്. 50,000 രൂപയും പ്രശസ്തി പത്രവും സി എൻ കരുണാകരൻ രൂപകല്പനചെയ്ത ശില്പവും അടങ്ങുന്നതാണ് അവാർഡ്. ഡോ. എൻ അജയകുമാർ, ഡോ. രാധാകൃഷ്ണവാര്യർ, കെ ബി പ്രസന്നകുമാർ എന്നിവരടങ്ങിയ ജഡ്ജിങ്‌ കമ്മിറ്റിയാണ്‌ അവാർഡ്‌ നിശ്‌ചയിച്ചത്‌.

‘അജയ്യതയുടെ അമര സംഗീതം’ പുരാതന ഗ്രീക്ക് ട്രാജഡി മുതൽ ആധുനിക നാടകങ്ങൾ ഉൾപ്പെടെ ആറ് പ്രധാന ദുരന്ത നാടകങ്ങളെ തത്വചിന്താപരമായ ശരിമയോടെ വിലയിരുത്തുകയാണ്. ഇതര വിമർശന ഗ്രന്ഥങ്ങളിൽനിന്ന് വ്യത്യസ്തമായ സമീപനമാണ് ഇതിലെ വിശകലനത്തിൽ സ്വീകരിച്ചിട്ടുള്ളത്. 

ബഷീറിന്റെ ജന്മദിനമായ 21 ന് തലയോലപ്പറമ്പിലെ ബഷീർ സ്മാരക മന്ദിരത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമർപ്പിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ അഡ്വ. പി കെ ഹരികുമാറും സെക്രട്ടറി ഡോ. സി എം കുസുമനും വാർത്താക്കുറിപ്പിൽ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home