ad
Deshabhimani

പ്രാണ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്‌ ഉപജില്ലാമത്സരം നാളെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 28, 2022, 11:54 PM | 0 min read


തിരുവനന്തപുരം
പ്രാണ‐ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്‌ ഫെസ്റ്റിവലിന്റെ രണ്ടാംഘട്ടമായ ഉപജില്ലാ മത്സരങ്ങൾ ഞായറാഴ്ച ഓൺലൈനായി നടക്കും.  23നു നേരിട്ട്‌ നടത്താനിരുന്ന മത്സരം കോവിഡ്‌  പശ്ചാത്തലത്തിലാണ്‌  ഓൺലൈനായി നടത്തുന്നത്‌.

എൽപി, യുപി, സെക്കൻഡറി, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി സ്‌കൂളിൽ ഒന്നാംസ്ഥാനത്ത്‌ എത്തിയവരാണ്‌ ഉപജില്ലകളിൽ മത്സരിക്കുന്നത്‌. വിലാസം: https://www.deshabhimani.com/aksharamuttamquiz

അർഹത നേടിയവർക്ക്‌ അക്ഷരമുറ്റം ക്വിസിന്റെ സൈറ്റിലൂടെ ലിങ്ക്‌ നൽകും. വീടുകളിലിരുന്നുതന്നെ പങ്കെടുക്കാം.  ജില്ല, സംസ്ഥാനതല മത്സരങ്ങൾക്കു മാറ്റമില്ല. ജില്ലകളിൽ ഫെബ്രുവരി ആറിനും സംസ്ഥാന ഫൈനൽ 19നുമാണ്‌. രണ്ടുകോടി രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home