പിണറായി ഹൈടെക് വീവിങ് മില്ലിൽ വർക്കർ ട്രെയിനി

കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപറേഷന്റെ പിണറായിയിലെ ഹൈടെക് വീവിങ് മില്ലിൽ സ്കിൽഡ്/ അൺസ്കിൽഡ് തൊഴിലാളികളെ ആവശ്യമുണ്ട്. വർക്കർ ട്രെയിനി തസ്തികയിൽ 47 ഒഴിവുണ്ട്. യോഗ്യത ഏഴാംക്ലാസ്സ് ജയം. പ്രായം 18‐36. 2019 ജൂൺ ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. രണ്ട് വർഷത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ മിൽ കാഷ്വൽ തസ്തികയിൽ നിയമനം ലഭിക്കും. വർക്കർ ട്രെയിനി ഇലക്ട്രീഷ്യൻ 3, മെയിന്റനൻസ് ഫിറ്റർ 6 ഒഴിവുണ്ട്. യോഗ്യത എസ്എസ്എൽസിയും നാഷണൽ ട്രേഡ് സർടിഫിക്കറ്റും. അപേക്ഷ അനുബന്ധ രേഖകൾ സഹിതം ജനറൽ മാനേജർ, ഹൈടെക് വീവീങ് മിൽ, കിഴക്കും ഭാഗം, പിണറായി(പിഒ), തലശേരി, കണ്ണൂർ 670741 എന്ന വിലാസത്തിൽ ജൂലൈ അഞ്ചിനകം ലഭിക്കണം അപേക്ഷിക്കുന്ന കവറിനുമുകളിൽ തസ്തികയുടെ പേര് രേഖപ്പെടുത്തണം. ഫോൺ 0490 2384150.









0 comments