ad
Deshabhimani

അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാമിങ്ങില്‍ പ്രോഗ്രാം മാനേജര്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 13, 2017, 09:27 AM | 0 min read

അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാമിങ്ങില്‍ (ASAP) പ്രോഗ്രാം മാനേജര്‍, പ്രൊകര്‍മന്റ്് ഓഫീസര്‍ എന്നിവരുടെ ഒഴിവുണ്ട്. പ്രോഗ്രാം മാനേജര്‍ യോഗ്യത: ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദം/ ബിസിനസ് മാനേജ്മെന്റില്‍ പിജി ഡിപ്ളോമ/ സോഷ്യല്‍വര്‍ക്കില്‍ ബിരുദാനന്തരബിരുദം. പ്രൊഫഷണല്‍ ഡിഗ്രി നാല് വര്‍ഷത്തില്‍ കുറയാത്ത റഗുലര്‍ പ്രോഗ്രാമിലൂടെ അംഗീകൃത സ്ഥാപനത്തില്‍നിന്നുള്ളതാകണം. ഉയര്‍ന്ന പ്രായം 35. ഓണ്‍ലൈന്‍ പരീക്ഷയുടെയും പ്രസന്റേഷന്‍, ഇന്റര്‍വ്യു എന്നിവയുടെയും അടിസ്ഥാനത്തിലാണ് നിയമനം. വെബ്സൈറ്റ്വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി നവംബര്‍ 22. പരീക്ഷാഫീസ് 400 രൂപയുടെ ഡിഡി തിരുവനന്തപുരത്ത് മാറാവുന്ന വിധത്തില്‍ എടുത്ത് 25നുള്ളില്‍ Additional Secretary, Additional Skill Acquisition Programme, 3rd Floor, TransTowers, Vazhuthacaud,Trivandrum-695014, Kerala എന്നവിലാസത്തില്‍ ലഭിക്കണം.

 

പ്രൊകര്‍മന്റ്് ഓഫീസര്‍ യോഗ്യത സയന്‍സ്/ കൊമേഴ്സ്/ മാനേജ്മെന്റ്/ എന്‍ജിനിയറിങ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം. അപേക്ഷാഫോറവും വിശദവിവരങ്ങളും  www.asapkerala.gov.in  എന്ന വിലാസത്തില്‍ ലഭിക്കും. അപേക്ഷ പൂരിപ്പിച്ച് പാസ്പോര്‍ട് സൈസ് ഫോട്ടോ ഒട്ടിച്ച് ബയോഡാറ്റസഹിതം അനുബന്ധരേഖകള്‍ സഹിതം The Chief Executive Officer, Additional Skill Acquisition Programme, Transtower 3rd Floor, Vazhuthacaud, Thiruvananthapuram എന്ന വിലാസത്തില്‍ നവംബര്‍ 22നകം ലഭിക്കണം. ഇരുതസ്തികകള്‍ക്കും വിശദവിവരം http://www.asapkerala.gov.inല്‍ ലഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home