ഡൽഹിയിൽ പ്രതിഷേധവുമായി പ്രതിപക്ഷ എംപിമാര്‍; തടഞ്ഞ് പൊലീസ്, വീണ്ടും സംഘര്‍ഷം

ന്യൂഡൽഹി : ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ ഇരമ്പിയാർക്കുന്ന വിദ്യാർഥി–യുവജന പ്രക്ഷോഭത്തിന് ഐകൃദാർഢ്യവുമായി പ്രതിപക്ഷ എംപിമാര്‍. പ്രതിപക്ഷ എംപിമാർ സമരത്തിന് പിന്തുണയുമായെത്തി. രാഹുൽ ഗാന്ധി അടക്കമുള്ള എംപിമാരും ഇടതുപക്ഷ എംപിമാരും ഗാന്ധി സ്മൃതിയിൽ പ്രവേശിച്ചു. സ്ഥലത്തെത്തിയ വൻ പൊലീസ് സന്നാഹം എംപിമാരെ തടഞ്ഞു. ബസ് കുറുകെയിട്ട് പ്രതിപക്ഷത്തിൻ്റെ മാർച്ച് തടയാൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്. നിരവധി പേർ പ്രതിഷേധത്തിന് പിന്തുണയുമായി ഗാന്ധി സ്മൃതിയിലെത്തി. ബാരിക്കേഡ് എടുത്തു മാറ്റി മുന്നോട്ടുപോകാൻ പ്രവർത്തകർ ശ്രമിച്ചതോടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും സംഘർഷവുമുണ്ടായി.








0 comments