05 December Monday

സീതാരാമത്തിലെ കണ്ണിൽ കണ്ണിൽ എന്ന പാട്ടിന്റെ ലിറിക്കൽ വീഡിയോ പുറത്ത്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 19, 2022

കൊച്ചി> ദുൽക്കർ സൽമാൻ നായകനാകുന്ന സീതാരാമത്തിലെ കണ്ണിൽ കണ്ണിൽ എന്ന പാട്ടിന്റെ ലിറിക്കൽ വീഡിയോ പുറത്ത്. ഓഗസ്റ്റ് 5നാണ് സീതാരാമത്തിന്റെ ആഗോള റിലീസ്

ലെഫ്റ്റനന്റ് റാമിന്റെയും സീതാ മഹാലക്ഷ്മിയുടെയും പ്രണയം പറയുന്ന ചിത്രം സീതാരാമത്തിലെ കണ്ണിൽ കണ്ണിൽ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്. കാലം നമ്മിൽ തന്നോരെ വരം എന്ന് തുടങ്ങുന്ന പാട്ട് പാടിയിരിക്കുന്നത് യുവഗായകൻ കെ എസ് ഹരിശങ്കരും സിന്ദൂരി എസും ചേർന്നാണ്. വിശാൽ ചന്ദ്രശേഖർ സംഗീതം ഒരുക്കിയ ഗാനത്തിന് വരികൾ എഴുതിയത് അരുൺ അലാട്ടാണ്. 1965ൽ നടന്ന സീതയുടെയും റാമിന്റെയും ഓർമകളിലേക്ക് കൂട്ടികൊണ്ട് പോകുന്ന മനോഹരമാണ് പാട്ടാണിത്.

ദുൽഖർ സൽമാനും , ഹനു രാഘവപുടിയും , സ്വപ്ന സിനിമാസും ഒന്നിക്കുന്ന സീതാരാമം വൈജയന്തി മൂവീസ് ആണ് അവതരിപ്പിക്കുന്നത്.  ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രത്തിൽ പ്രണയ ജോഡി ആയി മൃണാൽ തക്കൂർ എത്തുന്നു. പ്രധാന വേഷത്തിൽ രശ്മിക മന്ദാനയുമുണ്ട്.  പ്രണയകഥകളുടെ മാസ്റ്റർ ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്വപ്‌ന സിനിമയുടെ കീഴിൽ അശ്വിനി ദത്താണ് ചിത്രം നിർമ്മിക്കുന്നത്.

തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ ഒരേ സമയം ചിത്രം റിലീസ് ചെയ്യും. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ ഒരേസമയം നിർമ്മിക്കുന്ന സീതാരാമത്തിന്റെ ഛായാഗ്രഹണം പി എസ് വിനോദാണ്. അഡീഷണൽ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ശ്രേയസ് കൃഷ്ണയാണ്.

അഭിനേതാക്കൾ: ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ, രശ്മിക മന്ദന്ന, സുമന്ത്, ഗൗതം മേനോൻ, പ്രകാശ് രാജ്, തരുൺ ഭാസ്‌ക്കർ, ശത്രു, ഭൂമിക ചൗള, രുക്മിണി വിജയ് കുമാർ, സച്ചിൻ ഖേദേക്കർ, മുരളി ശർമ്മ, വെണ്ണേല കിഷോർ തുടങ്ങിയവർ വേഷമിടുന്നു.

സാങ്കേതിക സംഘം:സംവിധായകൻ: ഹനു രാഘവപുടി, നിർമ്മാതാക്കൾ: അശ്വിനി ദത്ത്, ബാനർ: സ്വപ്ന സിനിമ, അവതരണം: വൈജയന്തി മൂവീസ്, ഡിഒപി: പി എസ് വിനോദ്, ശ്രേയസ് കൃഷ്ണ, സംഗീത സംവിധായകൻ: വിശാൽ ചന്ദ്രശേഖർ, എഡിറ്റർ: കോത്തഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷൻ ഡിസൈൻ: സുനിൽ ബാബു
കലാസംവിധാനം: വൈഷ്ണവി റെഡ്ഡി, ഫൈസൽ അലി ഖാൻ, കോസ്റ്റ്യൂം ഡിസൈനർ: ശീതൾ ശർമ്മ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഗീതാ ഗൗതംഏ പിആർഒ: ആതിര ദിൽജിത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top