09 October Wednesday

"മിന്നും താരങ്ങള്‍’; കഥ ഇന്നുവരെയിലെ ആദ്യ ഗാനം പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2024

കൊച്ചി > ബിജു മേനോനെ കേന്ദ്ര കഥാപാത്രമാക്കി വിഷ്‌ണു മോഹൻ എഴുതി സംവിധാനം ചെയ്യുന്ന “കഥ ഇന്നുവരെ”യിലെ ആദ്യ ഗാനം പുറത്തിറങ്ങി. സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെയാണ്  ‘മിന്നും താരങ്ങള്‍' എന്നു തുടങ്ങുന്ന ഗാനം പുറത്തിറങ്ങിയത്. അശ്വിൻ ആര്യന്റെ സംഗീതത്തിൽ കപിൽ കപിലനും നിത്യ മാമനും ചേർന്ന് ആലപിച്ച ഗാനത്തിന്റെ രചന അജീഷ് ദാസനാണ്.

പ്രശസ്‌ത നർത്തകിയായ മേതിൽ ദേവികയാണ് ചിത്രത്തില്‍ ബിജു മേനോനോടൊപ്പം മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. മേതിൽ ദേവികയുടെ ആദ്യ ചിത്രമാണിത്‌. കേരളത്തിൽ ഐക്കൺ സിനിമാസ് വിതരണം ചെയ്യുന്ന ചിത്രം ഗൾഫിൽ ഫാർസ് ഫിലിംസ് ആണ് വിതരണം ചെയ്യുന്നു. സെപ്തംബർ 20-നാണ് സിനിമയുടെ റിലീസ്‌.

നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, സിദ്ധിഖ്, രഞ്ജി പണിക്കർ, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ‌ തുടങ്ങിയവരും സിനിമയിലെ പ്രധാന വേഷങ്ങളിലെത്തുന്നു. വിഷ്‌ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു മോഹനും, ഒപ്പം ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവരും ചേർന്നാണ് "കഥ ഇന്നുവരെ" നിർമിക്കുന്നത്. ഛായാഗ്രഹണം:- ജോമോൻ ടി ജോൺ, എഡിറ്റിങ്: - ഷമീർ മുഹമ്മദ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top