തുടർച്ചയായ രണ്ടാം ദിനവും നഷ്ടം; ഓഹരി വിപണിയിൽ ആശങ്ക

മുംബൈ : ഇന്ത്യൻ ഓഹരി വിപണി ഇന്നും നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. തുടർച്ചയായി രണ്ടാമത്തെ ദിവസമാണ് സുചികകൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പുന്നത്. സെൻസെക്സ് 398 പോയിന്റ് ഇടിഞ്ഞ് 81,523 എന്ന നിലയിലും നിഫ്റ്റി 122 പോയിന്റ് താഴ്ന്ന് 24,918 എന്ന ലെവലിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്.
നിഫ്റ്റിയി 34 ഓഹരികളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ഓട്ടോ, പിഎസ്‍യു ബാങ്ക്, മെറ്റൽ തുടങ്ങിയ മേഖലകളിലെ ഓഹരികളാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. ആഗോള വിപണിയിലെ ആശങ്കകളും, പശ്ചിമേഷ്യയിലെ തുടരുന്ന സംഘർഷവുമാണ് ഇന്ന് വിപണിയെ സ്വാധീനിച്ച പ്രധാന ഘടകങ്ങൾ.
സെൻസെക്സിൽ ടാറ്റ സ്റ്റീൽ, റിലയൻസ് ഇൻഡസ്ട്രീസ്, സൺ ഫാർമ, ബജാജ് ഫിനാൻസ്, എൻടിപിസി, പവർ ഗ്രിഡ്, ലാർസൻ & ട്യൂബ്രോ, ആക്സിസ് ബാങ്ക് എന്നിവ പ്രധാന ഓഹരികൾ നഷ്ടത്തിലായി. എച്ച്ഡിഎഫ്‌സി ബാങ്ക്, ടെക് മഹീന്ദ്ര, എച്ച്‌സിഎൽ ടെക്, എറ്റേണൽ, ഇൻഫോസിസ് എന്നിവ നേട്ടത്തിലായിരുന്നു. അതേസമയം ഏപ്രിലിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിവാര ഇടിവാണ് ഐടി സൂചിക (5.8%) രേഖപ്പെടുത്തിയത്.
ഹോർമുസ് കടലിടുക്കിൽ ടാങ്കറുകൾക്ക് നേരെയുള്ള ആക്രമണം രൂക്ഷമാകുകയും ഹൂതികൾ ചെങ്കടലിലെ സൗദി എണ്ണ കയറ്റുമതിക്ക് ഭീഷണിയാകുകയും ചെയ്തതോടെ, ഈ ആഴ്ച ബ്രെന്റ് ക്രൂഡ് ഓയിൽ വില ഉയർന്ന് 104 ഡോളറിലെത്തി. യുഎസ് ഉപഭോക്തൃ പണപ്പെരുപ്പ ഡാറ്റയ്ക്കായി നിക്ഷേപകർ കാത്തിരിക്കുകയാണ്. അടുത്ത ആഴ്ചയിലെ ഫെഡ് പലിശ നിരക്ക് തീരുമാനത്തെ ഇത് സ്വാധീനിക്കും.









0 comments