സ്വർണം വാങ്ങാൻ പോവുകയാണോ ? ഇന്നത്തെ വില കൂടി അറിയൂ

പ്രതീകാത്മക ചിത്രം
കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ തുടരുന്നു. ഇന്നലെ രേഖപ്പെടുത്തിയ പവന് 1,14,240 രൂപ എന്ന റെക്കോർഡ് വിലയിലാണ് ഇന്നും വ്യാപാരം നടക്കുന്നത്. ഗ്രാമിന് 14,280 രൂപയാണ് നിലവിലെ നിരക്ക്. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷാവസ്ഥയും ആഗോള വിപണിയിലെ സാമ്പത്തിക അസ്ഥിരതയുമാണ് സ്വർണവില കുതിച്ചുയരാൻ പ്രധാന കാരണമായത്.
സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് നിക്ഷേപകർ കേന്ദ്രീകരിക്കുന്നത് വില വർധിക്കാൻ ഇടയാക്കുന്നു. വരും ദിവസങ്ങളിലും രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് സ്വർണവിലയിൽ വലിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
ഏപ്രിലിലെ സ്വർണവില പവനിലും ഗ്രാമിലും
ഏപ്രിൽ 1 : 1,12,160 (14,020)
ഏപ്രിൽ 2 : 1,09,240 (13,655)
ഏപ്രിൽ 3 : 1,10,680 (13,835)
ഏപ്രിൽ 4 : 1,10,680 (13,835)
ഏപ്രിൽ 5 : 1,10,680 (13,835)
ഏപ്രിൽ 6 : 1,10,480 (13,810)
ഏപ്രിൽ 7 : 1,09,880 (13,735)
ഏപ്രിൽ 8 : 1,12,800 (14,100)
ഏപ്രിൽ 9 : 1,11,600 (13,950)
ഏപ്രിൽ 10 : 1,11,720 (13,965)
ഏപ്രിൽ 11 : 1,12,080 (14,010)
ഏപ്രിൽ 12 : 1,12,080 (14,010)
ഏപ്രിൽ 13 : 1,11,800 (13,975)
ഏപ്രിൽ 14 : 1,12,880 (14,110)
ഏപ്രിൽ 15 : 1,13,920 (14,240)
ഏപ്രിൽ 16 : 1,14,080 (14,260)
ഏപ്രിൽ 17 : 1,13,080 (14,135)









0 comments