print edition 30ന് മുമ്പ് കെവൈസി പുതുക്കണം: പിഎന്‍ബി

എ ഐ പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: റിസർവ് ബാങ്ക് മാർഗനിർദേശങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി ഉപയോക്താക്കൾ കെവൈസി (നോ യുവർ കസ്റ്റമർ) വിവരങ്ങൾ അടിയന്തരമായി പുതുക്കണമെന്ന് പഞ്ചാബ് നാഷണൽ ബാങ്ക് (പിഎന്‍ബി) അറിയിച്ചു. സെപ്‌തംബർ 30 വരെ കെവൈസി പുതുക്കിയിട്ടില്ലാത്തവര്‍ ഈ മാസം 30 ന് മുമ്പ് തിരിച്ചറിയൽ രേഖ, മേൽവിലാസം തെളിയിക്കുന്ന രേഖ, പുതിയ ഫോട്ടോ, പാൻ കാർഡ് തുടങ്ങിയവ നൽകണം. പിഎൻബി ശാഖകള്‍, വൺ മൊബൈൽ ആപ്, ഇന്റര്‍നെറ്റ് ബാങ്കിങ്, വാട്‌സാപ് എന്നിവയിലൂടെയോ എസ്എംഎസ് ആയോ വിവരങ്ങള്‍ നല്‍കാം. കെവൈസി പുതുക്കാത്ത അക്കൗണ്ടുകളുടെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങൾ വന്നേക്കാമെന്നും ബാങ്ക് അറിയിച്ചു.









0 comments