ad
Deshabhimani

സ്വർണം വീണ്ടും മുകളിലേക്ക്; ഇന്നത്തെ വില അറിയാം

gold arte

പ്രതീകാത്മക എഐ ചിത്രം

വെബ് ഡെസ്ക്

Published on Jul 09, 2026, 10:25 AM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ വർധനവ് രേഖപ്പെടുത്തി. പവന് 80 രൂപ വർധിച്ചു. ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,05,040 രൂപയിലെത്തി. കഴിഞ്ഞ ദിവസം രണ്ട് തവണയായി സ്വ‌ർണവില 1600 രൂപയോളം കുത്തനെ ഇടിഞ്ഞിരുന്നു. പവനോടൊപ്പം ഗ്രാമിന്റെ വിലയിലും ഇന്ന് ആനുപാതികമായ വർധനവ് ഉണ്ടായിട്ടുണ്ട്. ഒരു ഗ്രാമിന് 10 രൂപ വർധിച്ച് 13,130 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. മുൻദിവസങ്ങളിലെ വൻ ഇടിവിന് ശേഷമുണ്ടായ ഈ നേരിയ വിലക്കയറ്റം വ്യാപാരികൾക്ക് പ്രതീക്ഷ നൽകുന്നതാണ്.


അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ആഗോള സാമ്പത്തിക സാഹചര്യങ്ങളുമാണ് നിലവിൽ സ്വർണവിലയിൽ പെട്ടെന്നുണ്ടായ ഈ മാറ്റങ്ങൾക്ക് പ്രധാന കാരണം. രാജ്യാന്തര വിപണിയിലെ വിലനിലവാരത്തിന് അനുസരിച്ചാണ് രാജ്യത്തെ സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഇതിന് പുറമെ ഡോളർ – രൂപ വിനിമയ നിരക്കിലെ വ്യത്യാസങ്ങളും, കേന്ദ്ര സർക്കാർ ചുമത്തുന്ന ഇറക്കുമതി തീരുവയും ആഭ്യന്തര വിപണിയിലെ സ്വർണവിലയെ സ്വാധീനിക്കുന്ന മറ്റ് പ്രധാന ഘടകങ്ങളാണ്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളായ ഇന്ത്യയിൽ ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും വളരെ പെട്ടെന്ന് സ്വർണ്ണവിലയിൽ പ്രതിഫലിക്കാറുണ്ട്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home