ad
Deshabhimani

അറിഞ്ഞോ? പൊന്നിന് വില കുറഞ്ഞു

gold rate
വെബ് ഡെസ്ക്

Published on Aug 04, 2026, 11:55 AM | 1 min read

കൊച്ചി : ഇന്ന് സ്വർണം വാങ്ങണോ എന്ന് ചിന്തിച്ചിരിക്കുകയാണോ? എന്നാലിതാ ഒരു സന്തോഷവാർത്ത. ഇന്ന് സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവുണ്ട്. ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് കുറഞ്ഞത്. നിലവിൽ 1,05,600 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ​ഒരു ​ഗ്രാം പൊന്നിന് 20 രൂപ കുറഞ്ഞ് 13,200 രൂപയായി. വിവാഹ സീസൺ ആരംഭിക്കാനിരിക്കെ സ്വർണവില കുറയുന്നത് സാധാരണക്കാരെ സംബന്ധിച്ച് വലിയ ആശ്വാസമാണ്. വരും ദിവസങ്ങളിൽ ഇനിയും വില കുറയുമെന്ന പ്രതീക്ഷയിലാണ് പലരും.


അന്താരാഷ്ട്ര വിപണിയിലുണ്ടായ മാറ്റങ്ങൾ പലപ്പോഴും ആഭ്യന്തര വിപണിയിലും സ്വർണവിലയിലും പ്രതിഫലിക്കാറുണ്ട്. പശ്ചിമേഷ്യയിൽ അമേരിക്ക - ഇറാൻ സംഘർഷത്തിന് അയവൊന്നും വരാത്തതിനാൽ ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു.


ക്രൂഡ് ഓയിൽ വിലയെ കൂടാതെ, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നത്. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി സ്വർണവിലയിൽ പ്രതിഫലിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home