ad
Deshabhimani

പേരാവൂരിൽ കാണാതായ ഹനീഫയുടെ മൃതദേഹം കിട്ടി

Hanifa Peravoor.jpg

ഹനീഫ

വെബ് ഡെസ്ക്

Published on Aug 04, 2026, 12:59 PM | 1 min read

പേരാവൂർ: കണ്ണൂർ ഇരിട്ടി കാഞ്ഞിരപ്പുഴയില്‍ കഴിഞ്ഞ ശനിയാഴ്‌ച കാണാതായ വി പി ഹനീഫയുടെ മൃതദേഹം കണ്ടെടുത്തു. കാഞ്ഞിരപ്പുഴ പാലത്തിന് 200ഓളം മീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി.


ഹനീഫയെ തിരയാനായി വയനാട് കൽപറ്റയിൽനിന്ന് 12 പേരടങ്ങിയ തുർക്കി ജീവൻരക്ഷാ സമിതിയിലെ നീന്തൽ വിദഗ്‌ധ സംഘം തിങ്കളാഴ്‌ച എത്തിയിരുന്നു. പേരാവൂർ, മട്ടന്നൂർ, കൂത്തുപറമ്പ് എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങളും സിവിൽ ഡിഫൻസ് സന്നദ്ധഭടന്മാരും തിരച്ചിലിൽ പങ്കാളികളായി. ചൊവ്വാഴ്‌ച രാവിലെ മഴ വിട്ടുനിന്നതോടെ പുഴയിൽ ജലനിരപ്പ് കുറഞ്ഞു. കലക്കുവെള്ളം തെളിയാൻ തുടങ്ങിയതോടെയാണ്‌ മൃതദേഹം കിട്ടിയത്‌.


അതേസമയം, ചെറുപുഴ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട തിരുവനന്തപുരം സ്വദേശി ആര്‍ രാജേഷിനായി കേരള, കര്‍ണാടക വനംവകുപ്പ് സംയുക്ത സംഘം കര്‍ണാടക വനത്തില്‍ തിരച്ചില്‍ ആരംഭിച്ചു. തളിപ്പറമ്പ് റേഞ്ച്, വീരാജ്‌പേട്ട മുണ്ട്രോത്ത് റേഞ്ചുകളില്‍ നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നാല്‍പതോളം പേരാണ് തിരച്ചില്‍ സംഘത്തിലുള്ളത്





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home