Deshabhimani

സ്വർണവിലയിൽ വീണ്ടും ആശ്വാസം; പവന് 2,360 രൂപ കുറഞ്ഞു

gold rate
വെബ് ഡെസ്ക്

Published on Nov 25, 2026, 10:41 AM | 1 min read

തിരുവനന്തപുരം : രണ്ട് ദിവസത്തെ വർധനയ്ക്ക് ശേഷം സ്വർണവിലയിൽ വീണ്ടും ആശ്വാസം. ഇന്ന് പവന് 2,360 രൂപ കുറഞ്ഞ് 91,360 രൂപയായി. ​ഗ്രാമിന് 295 രൂപ കുറഞ്ഞ് 11,420 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വർണവില.


11 മാസമായി ഉയർന്നു നിന്നിരുന്ന സ്വർണവില കഴിഞ്ഞ ആഴ്ചയാണ് കുത്തനെ ഇടിഞ്ഞത്. യുഎസ് ട്രഷറി യീൽഡുകളിലേക്ക് നിക്ഷേപകർ കൂട്ടത്തോടെ നിക്ഷേപിക്കാൻ തുടങ്ങിയതോടെ അന്താരാഷ്ട്ര തലത്തിൽ സ്വർണത്തിന്റെ നിറം മങ്ങിയതായിരുന്നു വില ഇടിയാൻ കാരണം. വിപണിയിലെ ചാഞ്ചാട്ടമാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.


ഇന്ന് വെള്ളിയുടെ വിലയും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 10 ​ഗ്രാം വെള്ളിക്ക് 100 കുറഞ്ഞ് 1,320 രൂപയാണ് ഇന്നത്തെ വില. പ്ലാറ്റിനത്തിന്റെ വിലയും കുറഞ്ഞിട്ടുണ്ട്. 10 ​ഗ്രാം പ്ലാറ്റിനത്തിന്റെ വില 1,250 രൂപ കുറഞ്ഞ് 37,620 രൂപയായിട്ടുണ്ട്.


ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. അതിനാൽ തന്നെ അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ, ക്രൂഡ് ഓയിൽ വില എന്നിവയും സ്വർണവിലയെ ബാധിക്കുന്ന ഘടകങ്ങളാണ്. സംസ്ഥാനത്ത് പ്രാദേശിക ഗോൾഡ് അസോസിയേഷനുകളാണ് സ്വർ വില നിശ്ചയിക്കുന്നത്. സ്വർണത്തിന് വിലകൂട്ടുന്നതും കുറയ്ക്കുന്നതും ഈ അസോസിയേഷനുകളാണ്. ചില സാഹചര്യങ്ങളിൽ ദിവസത്തിൽ രണ്ടുതവണ വരെ അസോസിയേഷനുകൾ വില പുതുക്കാറുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home