കല്യാണബജറ്റ് താളം തെറ്റും; പൊന്നിൻ വില കുതിക്കുന്നു

Image Credit : AFP
തിരുവനന്തപുരം : കല്യാണത്തിനായി ഒരുങ്ങുന്നവരുടെ ബജറ്റിനെ താളം തെറ്റിച്ചു കൊണ്ട് സ്വർണവില കുതിച്ചുയരുകയാണ്. ഇന്നും സ്വർണവില ഒരു പവന് 1,120 രൂപ കൂടിയിട്ടുണ്ട്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 1,19,600 രൂപയാണ്. ഗ്രാമിന് 140 രൂപ കൂടി 14,950 രൂപയായി. ഇന്ന് വെള്ളിക്ക് ഗ്രാമിന് 260 രൂപയാണ്.
കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവില ഉയരുകയാണ്. ഇന്നലെ പവന് 880 രൂപയും, ബുധനാഴ്ച 3,160 രൂപയുമാണ് വർധിച്ചത്. ഓണം വന്നതിനൊപ്പം വിവാഹസീസണും വന്നതോടെ സ്വർണവില ഒന്നേകാൽ ലക്ഷത്തിന് മുകളിലാണ് നിൽക്കുന്നത്. വരും മാസങ്ങളിൽ സ്വർണവില ഇനിയും ഉയരുമെന്നാണ് വിപണി വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഏകദേശം 2 ലക്ഷം വരെ പവന്റെ വില ഉയർന്നേക്കാം.
ആഗോള വിപണിയിലെ വിവിധ സാഹചര്യങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. ക്രൂഡ് ഓയിൽ വില, ഡോളർ - രൂപ വിനിമയ നിരക്ക്, യുഎസ് ട്രഷറി പരിശനിരക്ക് തുടങ്ങി അന്താരാഷ്ട്രതലത്തിലെ ചെറിയ ചലനങ്ങൾ പോലും വിപണിയെ ബാധിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളായ ഇന്ത്യയെ സംബന്ധിച്ച് ആഗോളതലത്തിലെ ഏത് മാറ്റവും സ്വർണവിലയിൽ പ്രതിഫലിക്കും.









0 comments