സാധനങ്ങൾക്ക് പൊള്ളുന്ന വില; ഓണക്കാലത്ത് പോലും സർക്കാർ വിപണിയിൽ ഇടപെടുന്നില്ല: പ്രതിപക്ഷ നേതാവ്

തൃശൂർ: ഓണക്കാലത്തെ വിലക്കയറ്റം വല്ലാത്ത ആശങ്കയാണ് ഉണ്ടാക്കുന്നതെന്നും വില പിടിച്ച് നിർത്താൻ സംസ്ഥാന സർക്കാർ ഫലപ്രദമായ നടപടി സ്വീകരിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
നിത്യോപയോഗ സാധനങ്ങൾക്ക് പൊള്ളുന്ന വിലയാണ്. അരി, പഞ്ചസാര, പച്ചക്കറി, വെളിച്ചെണ്ണ, പഴപർഗങ്ങൾ തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾക്ക് വില അനുദിനം വർധിക്കുകയാണ്. അരിക്ക് കിലോ 15 രൂപയിലേറെ വർധനവ് ഉണ്ടായി. കഴിഞ്ഞ കാലങ്ങളിൽ വിപണിയിൽ ഇടപെടാൻ പ്രത്യേക സംവിധാനങ്ങൾ ഉണ്ടായിരുന്നു. 2016 മുതൽ 13 നിത്യോപയോഗ സാധനങ്ങൾക്ക് സപ്ലൈക്കോയിൽ വില വിർധിപ്പിച്ചില്ല. പത്താം വർഷത്തിലെ അവസാനകാലത്തത് നാമമാത്രമായ മാറ്റമാണ് ഉണ്ടായത്.
നിലവിൽ സപ്ലൈക്കോ, റേഷൻ കട എന്നിവ വഴിയുള്ള ഇടപെടൽ താളം തെറ്റി. റേഷൻ കട വഴി 10.90 രൂപയ്ക്ക് നൽകിയരുന്ന സ്പെഷ്യൽ അരിക്ക് ഇപ്പോൾ 26 രൂപയാണ് വില. അരിയുടെ അളവും വെട്ടിക്കുറച്ചു. ഹോർട്ടികോർപ്പ് വഴി നേരത്ത പച്ചക്കറി സംഭരിച്ച് വിതരണം ചെയ്തിരുന്നു. അതും നിർത്തി. ഓണക്കാലത്തെങ്കിലും സർക്കാർ കാര്യക്ഷമമായി ഇടപെടുമെന്ന പ്രതീക്ഷ തെറ്റിയെന്നും പിണറായി വിജയൻ പറഞ്ഞു.









0 comments