കാത്തിരുന്നവർക്ക് ആശ്വാസം; പൊന്നിന് വീണ്ടും വില കുറഞ്ഞു

തിരുവനന്തപുരം : സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ആശ്വാസമേകി ഇന്നും പൊന്നിന് വില കുറഞ്ഞു. സ്വർണവില പവന് 960 രൂപ കുറഞ്ഞ്, 1,13,160 രൂപയിലെത്തി. ഗ്രാമിന് 95 രൂപ കുറഞ്ഞ് 14,145 രൂപയായി. ഇന്നും വെള്ളി വിലയിൽ മാറ്റമൊന്നുമില്ല. വെള്ളി ഒരു ഗ്രാമിന് 250 രൂപയും, 10 ഗ്രാമിന് 2,500 രൂപയുമാണ്.
അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടങ്ങളെ കൃത്യതയോടെ നിരീക്ഷിക്കുന്ന നിക്ഷേപകർ എക്കാലത്തും പ്രതീക്ഷയർപ്പിക്കുന്ന സുരക്ഷിത നിക്ഷേപമാർഗമാണ് സ്വർണം. ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ, ക്രൂഡ് ഓയിൽ വില, ആഭ്യന്തര ഓഹരി വിപണിയിലെ മാറ്റങ്ങൾ എന്നിവയെല്ലാം സ്വർണവിലയെ ബാധിക്കുന്ന ഘടകങ്ങളാണ്. പ്രാദേശകമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് സംസ്ഥാനത്ത് സ്വർണവില നിശ്ചയിക്കുന്നതെങ്കിലും ആഗോള വിപണിയിലെ ചെറിയ ചലനങ്ങൾ പോലും സ്വർണം വിലയിൽ പ്രതിഫലിക്കാറുണ്ട്.










0 comments