ad
Deshabhimani

കെ വി രമണ മൂർത്തി സെബിയുടെ മുഴുവൻ സമയ അംഗം

sebi
വെബ് ഡെസ്ക്

Published on Mar 25, 2026, 03:03 PM | 1 min read

ന്യൂഡൽഹി: സെബിയുടെ മുഴുവൻ സമയ അം​ഗമായി കൊമ്പെല്ല വെങ്കട രമണ മൂർത്തിയെ കേന്ദ്ര സർക്കാർ നിയമിച്ചു. മൂന്ന് വ‌ർഷമാണ് കാലാവധി. ഇതോടെ റെഗുലേറ്ററി ബോർഡിൽ ഇപ്പോഴുള്ള മുഴുവൻ സമയ അംഗങ്ങളുടെ എണ്ണം നാലായി. അമർജീത് സിംഗ്, കമലേഷ് ചന്ദ്ര വർഷ്ണി, സന്ദീപ് പ്രധാൻ എന്നിവരാണ് മറ്റ് അം​ഗങ്ങൾ.


1991 ബാച്ച് ഇന്ത്യൻ ഡിഫൻസ് അക്കൗണ്ട്സ് സർവീസിൽനിന്നും (ഐഡിഎഎസ്) വിരമിച്ചയാളാണ് കെ വി രമണ മൂർത്തി. മുമ്പ് പ്രതിരോധ മന്ത്രാലയത്തിൽ അഡീഷണൽ കൺട്രോളർ ജനറൽ ഓഫ് ഡിഫൻസ് അക്കൗണ്ട്സായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.


ഇന്ത്യയിലെ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന പ്രധാന ഔദ്യോഗിക സ്ഥാപനമാണ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ അഥവാ സെബി. 1988 ഏപ്രിൽ 12-നാണ് ഇത് സ്ഥാപിതമായത്. തുടർന്ന് 1992 ജനുവരി 30-ന് സെബിക്ക് സ്വയംഭരണാധികാരമുള്ള നിയമപരമായ പദവി ലഭിച്ചു. മുംബൈയാണ് ഈ സ്ഥാപനത്തിന്റെ ആസ്ഥാനം.


ഓഹരി വിപണിയിൽ പണം നിക്ഷേപിക്കുന്നവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് സെബിയുടെ പ്രധാന ചുമതല. വിപണിയുടെ വികസനത്തിനായി പ്രവർത്തിക്കുന്നതിനൊപ്പം ഇടനിലക്കാരുടെ പ്രവർത്തനങ്ങളെ കൃത്യമായി നിയന്ത്രിക്കുകയും ചെയ്യുന്നു. വിപണിയിലെ ഇടപാടുകൾ സുതാര്യവും സത്യസന്ധവുമാണെന്ന് ഉറപ്പുവരുത്താൻ സെബി എപ്പോഴും ശ്രദ്ധിക്കുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home