പൊന്നിൻ വിലക്ക് 'ബ്രേക്ക്' ഇല്ല; വില വീണ്ടും മുകളിലേക്ക്

തിരുവനന്തപുരം : സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് വീണ്ടും തിരിച്ചടി. ഇന്നും പൊന്നിന് വില കൂടി. പവന് 95 രൂപയാണ് വർധിച്ചത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 14,195 രൂപയാണ്. അതായത് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഇന്ന് 1,13,560 രൂപയാവും. ഇതിനു പുറമെ പണിക്കൂലിയും ജിഎസ്ടിയുമുണ്ടാവും.
ഇന്നലെ രാവിലെ സ്വർണവില ഗ്രാമിന് 290 രൂപ കൂടി ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയെങ്കിലും പിന്നീട് 120 രൂപ കുറഞ്ഞിരുന്നു. ഇന്നലെ വൈകുന്നേരം ഒരു ഗ്രാം സ്വർണത്തിന്റെ വില 14,100 രൂപയായിരുന്നു. ഒരു പവന് 1,12,800 രൂപയുമായിരുന്നു ഇന്നലെ വൈകുന്നേരം വ്യാപാരം അവസാനിക്കുമ്പോഴുള്ള വില.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതും ഇന്ന് സ്വർണവിലയിൽ പ്രകടമായിട്ടുണ്ട്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നത്. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി സ്വർണവിലയിൽ പ്രതിഫലിക്കും.









0 comments