തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ കേരളം സന്ദർശനം റദ്ദാക്കി

വിജയ്
തൃശ്ശൂർ : കല്യാൺ ജ്വല്ലേഴ്സിന്റെ നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാൻ തമിഴ്നാട് മുഖ്യമന്ത്രി വിജയ് കേരളത്തിലെത്തില്ല. മോശം കാലാവസ്ഥയെ തുടർന്ന് തൃശ്ശൂരിലേക്കുള്ള ഹെലികോപ്റ്റർ യാത്ര റദ്ദാക്കി.
കോയമ്പത്തൂരിൽ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലാണ് യാത്ര ഉപേക്ഷിച്ചത്. രണ്ട് മണിക്കൂറോളം വിജയ് ആഘോഷച്ചടങ്ങുകളുടെ ഭാഗമായശേഷം മടങ്ങുമെന്നായിരുന്നു അറിയിച്ചിരുന്നത്.
മറ്റൊരിക്കൽ കേരളത്തിലെത്താമെന്ന് വിജയ് ഉറപ്പുനൽകിയതായി കല്യാൺ ജ്വല്ലേഴ്സ് ചെയർമാൻ ടിഎസ് കല്യാണരാമൻ അറിയിച്ചു. തമിഴ്നാട് മുഖ്യമന്ത്രിയായതിനുശേഷം വിജയ് കേരളം സന്ദർശിച്ചിട്ടില്ല. രണ്ടുവർഷം മുൻപ് വെങ്കട് പ്രഭു സംവിധാനം ചെയ്ത ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (ഗോട്ട്) എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി വിജയ് തിരുവനന്തപുരത്ത് എത്തിയിരുന്നു.









0 comments