സംസ്ഥാനത്ത് സ്വർണവിലയിൽ വർധന; ഇന്നത്തെ നിരക്കിങ്ങനെ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. ഒരു ഗ്രാം സ്വർണത്തിന് 35 രൂപ വർധിച്ച് 13,570 രൂപയും പവന് 160 രൂപ വർധിച്ച് 1,08,560 രൂപയുമായി. നാൾക്കുനാൾ മൂല്യം ഉയരുന്ന വസ്തുവാണ് സ്വർണം. നിക്ഷേപകർ എല്ലാക്കാലത്തും ഇഷ്ടപ്പെടുന്നതും സ്വർണത്തെയാണ്. സ്വർണത്തിൽ നിക്ഷേപിച്ചാൽ നഷ്ടമുണ്ടാകില്ലെന്നതാണ് നിക്ഷേപകരുടെ പൊതുവായ വിശ്വാസം.
അന്താരാഷ്ട്ര വിപണിയിലെ ചെറിയ ചലനങ്ങൾ പോലും സംസ്ഥാനത്ത് സ്വർണവിലയെ ബാധിക്കാറുണ്ട്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നത്.
പ്രാദേശകമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് സംസ്ഥാനത്ത് സ്വർണവില നിശ്ചയിക്കുന്നതെങ്കിലും ആഗോള വിപണിയിലെ ചെറിയ ചലനങ്ങൾ പോലും സ്വർണം വിലയിൽ പ്രതിഫലിക്കാറുണ്ട്.









0 comments