ad
Deshabhimani

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു

gold
വെബ് ഡെസ്ക്

Published on Jun 17, 2026, 10:42 AM | 1 min read

കൊച്ചി : സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് 200 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ വില 1,10,800 ആയി. ഇന്നലെ 1,11,000 രൂപയായിരുന്നു പവൻ വില. ​ഗ്രാമിന് 25 രൂപ കുറഞ്ഞ് 13,850 ആയി. 24 കാരറ്റിന് പവന് 1,20,880 രൂപയും ​ഗ്രാമിന് 15,110 രൂപയും 18 കാരറ്റിന് പവന് 90,656 രൂപയും ​ഗ്രാമിന് 11,332 രൂപയുമാണ്. ഇന്നലെയും ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിക്കുന്നത്.


ഈ മാസം 10ന് രേഖപ്പെടുത്തിയ 1,09,160 രൂപയാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. വിവാഹ സീസൺ സജീവമായിരിക്കുന്ന പശ്ചാത്തലത്തിൽ സ്വർണവിലയിലുണ്ടാകുന്ന ഇടിവ് സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ്. നിലവിൽ പണിക്കൂലിയും ജിഎസ്ടിയും ഉൾപ്പെടെ ഒരു പവൻ വാങ്ങാൻ 1,27,000 രൂപയോളം ചിലവാകും.



ജൂൺ മാസത്തെ സ്വർണവില പവനിലും ​ഗ്രാമിലും

ജൂൺ 1- 1,14,560 ( 14,320)

ജൂൺ 2- 1,14,560 ( 14,320)

ജൂൺ 3- 1,14,560 ( 14,320)

ജൂൺ 4- 1,14,480 ( 14,310)

ജൂൺ 5- 1,14,200 ( 14,285 )

ജൂൺ 6- 1,12,000 ( 14,000)

ജൂൺ 7- 1,12,000 ( 14,000)

ജൂൺ 8- 1,11,240 ( 13,905)

ജൂൺ 9- 1,12,320 ( 14,040)

ജൂൺ 10- 1,09,160 (13,645)

ജൂൺ 11- 1,06,800 (13,350 )

ജൂൺ 12- 1,08, 960 (13,620)

ജൂൺ 13- 1,09, 320 (13,665)

ജൂൺ 14- 1,09, 320 (13,665)

ജൂൺ 15- 1,11,120 (13,890)

ജൂൺ 16- 1,11,000 (13,875)

ജൂൺ 17- 1,10,800 (13,850)




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home