സ്വർണവില വീണ്ടും കൂടി; ഒരു പവന് 1,12,320 രൂപ

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. കഴിഞ്ഞ ദിവസം രണ്ട് തവണയായി ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് നേരിയ തോതിൽ ഉയർന്നത്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് വർധിച്ചത്.
നിലവിൽ ഒരു ഗ്രാം സ്വർണത്തിന് 14,040 രൂപയും പവന് 1,12,320 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ രാവിലത്തെ വിലയിൽ നിന്നും വൈകുന്നേരമായപ്പോൾ പവന് 1080 രൂപയോളം കുറഞ്ഞിരുന്നു. ഇന്നലെ വൈകിട്ട് ഒരു പവൻ സ്വർണത്തിന് 1,12,080 രൂപ രൂപയായിരുന്നു വില.
ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ, ക്രൂഡ് ഓയിൽ വില, ആഭ്യന്തര ഓഹരി വിപണിയിലെ മാറ്റങ്ങൾ എന്നിവയെല്ലാമാണ് സ്വർണവിലയെ ബാധിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് എണ്ണവില കുതിച്ചുയരുന്നതാണ് സമീപകാലങ്ങളിലായി സ്വർണവിലയിലെയും ചാഞ്ചാട്ടത്തിന് കാരണം
അതേസമയം, വെള്ളി വിലയിൽ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 245 രൂപയിലും 10 ഗ്രാം വെള്ളിക്ക് 2,450 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.









0 comments