ad
Deshabhimani

2000 ത്തിന് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ്; വിജ്ഞാപനമിറക്കി ധനകാര്യമന്ത്രാലയം

UPI.jpg
വെബ് ഡെസ്ക്

Published on Sep 15, 2026, 08:15 AM | 1 min read

ന്യൂഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ, റൂപേ, ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് അധിക ഫീസ് ഈടാക്കാനുള്ള വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര ധനകാര്യമന്ത്രാലയം. പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ട് 2007-ലെ സെക്ഷൻ 10 എ പ്രകാരമാണ് ഫീസ് ഈടാക്കാനുള്ള തീരുമാനം.


2000 രൂപ വരെയുള്ള ഇടപാടുകൾക്ക് മാത്രം പണമയക്കുന്നവർക്കോ സ്വീകരിക്കുന്നവർക്കോ പ്രത്യേക ഫീസ് ഈടാക്കില്ല. കഴിഞ്ഞ മാസം പാർലമെന്റ് പാസാക്കിയ ടാക്‌സേഷൻ ആൻഡ് അദർ ലോസ് അമെൻഡ്‌മെന്റ് ബിൽ വഴി യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തും എന്ന് തീരുമാനം ഉണ്ടായിരുന്നു.


എത്ര രൂപയോളമാണ് ഫീസ് ഈടാക്കുക എന്ന കാര്യത്തിൽ വ്യക്തതയില്ല. 2000 രൂപയിൽ താഴെയുള്ള ഇടപാടുകൾക്ക് ഫീസ് ഈടാക്കില്ല എന്ന് മാത്രമാണ് വിജനപനത്തിൽ പറഞ്ഞിട്ടുള്ളത്. പുതിയ റിപ്പോർട്ടുകൾ പ്രകാരം യുപിഐ ഇടപാടുകൾക്ക് 0.4 ശതമാനം വരെ ഫീസ് ഈടാക്കാനാണ് കേന്ദ്രസർക്കാർ ഒരുങ്ങുന്നത്.


ഈ തുകയുടെ 40 ശതമാനം പണം അയക്കുന്ന ഉപഭോക്താവിന്റെ ബാങ്കിനാണ് ലഭിക്കുക. ബാക്കി വരുന്ന 60 ശതമാനം ​ഗൂ​ഗിൾപേ, ഫോൺപേ തുടങ്ങിയ മൂന്നാം കക്ഷി ആപ്പുകൾക്കും നൽകും. എസ്ബിഐ അടക്കമുള്ള ബാങ്കുകൾക്ക് ഇതിലൂടെ മാത്രം പ്രതിവർഷം 3,000 കോടി രൂപയുടെ അധികലാഭമുണ്ടാക്കാൻ കഴിയുമെന്നാണ് കണക്കാക്കപ്പെടുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home