ഇടിച്ചുനിരത്തി തമിഴ്‌നാട്ടിലേക്ക് കടത്തുന്നു
കുന്നുകൾ കടത്തി മാഫിയ

വെള്ളറടയിലെ പുരയിടത്തിലെ മണ്ണിടിച്ചുമാറ്റിയ നിലയിൽ
വെള്ളറട
അതിർത്തി ഗ്രാമങ്ങളിലെ കുന്നുകളും മലനിരകളും റിയൽ എസ്റ്റേറ്റ്-– മണ്ണ് മാഫിയകൾ ഇടിച്ച് കടത്തുന്നു. കാരക്കോണം ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ കുന്നിടിക്കലും പാറപൊട്ടിക്കലും തകൃതി. പ്രകൃതിസമ്പത്ത് ഒന്നാകെ അപ്രത്യക്ഷമാകുകയാണ്. ചെറിയ തുക നൽകി ഏക്കറുകണക്കിന് കുന്നുപ്രദേശങ്ങൾ സ്വന്തമാക്കുന്ന മാഫിയ സംഘങ്ങൾ, അതിലെ മണ്ണും കല്ലും വൻവിലയ്ക്ക് വിറ്റശേഷം ഭൂമി കഷണങ്ങളാക്കി മറിച്ചുവിറ്റ് കോടികളുടെ ലാഭമാണ് കൊയ്യുന്നത്. അയൽസംസ്ഥാന മാഫിയ സജീവം തമിഴ്‌നാട്ടിൽ വസ്തു രജിസ്‌ട്രേഷൻ നിരക്ക് വർധിച്ചതോടെയാണ് അയൽസംസ്ഥാന മാഫിയകൾ അതിർത്തിക്ക് ഇപ്പുറത്തുനിന്ന് നിയന്ത്രണങ്ങളോ പരിശോധനകളോ ഇല്ലാതെ മണ്ണും പാറയും കടത്തുന്നത്. നിലവിൽ ഒരു മിനി ടിപ്പർ ലോറി മണ്ണ് കടത്താൻ 3000 രൂപയും കരിങ്കല്ലിന് 7500 രൂപവരെയുമാണ് ഈടാക്കുന്നത്. വ്യാജ ബോർഡുകൾ വച്ച് തട്ടിപ്പ് വിഴിഞ്ഞം തുറമുഖ നിർമാണത്തിന്റെ മറവിൽ നടന്നിരുന്ന കടത്ത്, ഇപ്പോൾ ബൈപാസ് റോഡ് പണിയുടെ പേരിലാണ് തുടരുന്നത്. പരിശോധനകളിൽനിന്ന് രക്ഷപ്പെടാൻ നിർമാണ ആവശ്യങ്ങൾക്കുള്ള വാഹനങ്ങളെന്ന വ്യാജേന ബോർഡുകൾ പതിപ്പിക്കുന്നു. നാമമാത്രമായ പാസുകൾ കൈവശംവച്ച് അളവിൽ കൂടുതൽ മണ്ണ് കടത്തുകയാണ്. പകൽ അമിതവേഗത്തിൽ പായുന്ന ടിപ്പർ ലോറികൾ മറ്റ് യാത്രക്കാർക്കും ഭീഷണിയാകുന്നു. ഉദ്യോഗസ്ഥർ കാഴ്ചക്കാർ പൊലീസ് പരിശോധന മുൻകൂട്ടി അറിയാൻ സ്റ്റേഷൻ പരിസരങ്ങളിൽ തമ്പടിക്കുന്ന സഹായികളും മാഫിയകൾക്കുണ്ട്. വല്ലപ്പോഴും നടക്കുന്ന പരിശോധനകളിൽ പിടിക്കപ്പെടുന്ന വാഹനങ്ങൾ തുച്ഛമായ പിഴയടച്ച് വീണ്ടും അനധികൃത കടത്തിനിറക്കുന്നു. നിരന്തരം പരാതിപ്പെട്ടിട്ടും റവന്യൂ– -പൊലീസ് അധികൃതർ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.








0 comments