പരീക്ഷാ കൺട്രോളറെ മാറ്റിയതിൽ പ്രതിഷേധം

പരീക്ഷാ കൺട്രോളറെ മാറ്റിയതിനെതിരെ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ സംഘടിപ്പിച്ച പ്രതിഷേധം
തിരുവനന്തപുരം
അകാരണമായി പരീക്ഷാ കൺട്രോളറെ മാറ്റി പരീക്ഷാ നടപടികളടക്കം പ്രതിസന്ധിയിലാക്കിയതിൽ പ്രതിഷേധിച്ച് കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ പ്രകടനം നടത്തി. കേരളത്തിലെ വിവിധ സർവകലാശാലകളിൽ രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ, ഫിനാൻസ് ഓഫീസർ തുടങ്ങിയ ഉന്നത തസ്തികകളിലെ ഉദ്യോഗസ്ഥരെ അകാരണമായി മാറ്റി ഇഷ്ടക്കാരെ തിരുകിക്കയറ്റാനുള്ള ശ്രമം തുടരുകയാണ്. ഇതുകാരണം സർവകലാശാലകളിൽ വലിയ ഭരണപ്രതിസന്ധിയാണ്. സർവകലാശാലയിലെ പരീക്ഷാ നടപടികൾ താറുമാറാക്കി ഉത്തരവാദിത്വം ജീവനക്കാരുടെ തലയിൽ കെട്ടിവയ്‌ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇത്തരം നടപടികൾക്കെതിരെ വലിയ പ്രതിഷേധം ഉയർത്തുമെന്നും യൂണിയൻ ഭാരവാഹികൾ അറിയിച്ചു. യൂണിയൻ പ്രസിഡന്റ് എ എസ് സജിത്ഖാൻ, ജനറൽ സെക്രട്ടറി സന്തോഷ് ജി നായർ, സിൻഡിക്കറ്റ്‌അംഗം ഡി എൻ അജയ്, യൂണിയൻ വൈസ് പ്രസിഡന്റ് പി ബി സുമ എന്നിവർ സംസാരിച്ചു.










0 comments