ad
Deshabhimani

റിപ്പോർട്ടർ ടിവി ഓഫീസ് ഉൾപ്പെടെ അഞ്ചിടങ്ങളിൽ എസ്ഐടി പരിശോധന

REPOTER.jpg
വെബ് ഡെസ്ക്

Published on Sep 16, 2026, 06:37 AM | 1 min read

കൊച്ചി: റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് ഉൾപ്പെടെ സംസ്ഥാനത്ത് അഞ്ചിടങ്ങളിൽ പ്രത്യേക അന്വേഷക സംഘം (എസ്‌ഐടി) പരിശോധന നടത്തുന്നു. അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിൽ ഉൾപ്പെടെയാണ് പരിശോധന നടക്കുന്നത്. ഏത് കേസിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് എന്ന് വ്യക്തമല്ല.


പുലർച്ചെ അഞ്ച് മണിയോടെയാണ് എസ്‌ഐടി സംഘം റിപ്പോർട്ടർ ടിവിയിൽ പരിശോധനയ്ക്ക് എത്തിയത്. ഓഫീസിലെത്തിയ സംഘം മാധ്യമ പ്രവർത്തകരുടെ ഫോണുകൾ പിടിച്ച് വാങ്ങിയെന്നും ന്യൂസ് ഡെസ്കിലെ പ്രവർത്തനം തടസപ്പെടുത്തിയെന്നും റിപ്പോർട്ടർ ടിവി ആരോപിച്ചു.


മോദി സർക്കാരും അതിനൊപ്പം ചേർന്ന് വി ഡി സതീശൻ സർക്കാരും പൗരസ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ പറഞ്ഞു. പത്രസ്ഥാപനങ്ങൾക്കും മാധ്യമങ്ങൾക്കും നേരെയുള്ള കടന്നാക്രമണം അത്യപൂർവ്വമായ സംഭവമാണ്. സുതാര്യമല്ലാത്ത ഇത്തരം പ്രവർത്തനങ്ങളെ കേരളീയ സമൂഹം എതിർക്കും. തെറ്റായ നിലപാട് സ്വീകരിച്ചുള്ള കടന്നാക്രമണത്തെ ശക്തമായി പ്രതിഷേധിക്കേണ്ടതുണ്ടെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home