ad
Deshabhimani

റയലിനെ വിറപ്പിച്ച് എൽച്ചെ; ഇഞ്ചുറി ടൈമിൽ രക്ഷകനായി എസ്‌പി

real.jpg
വെബ് ഡെസ്ക്

Published on Sep 16, 2026, 06:15 AM | 1 min read

ലണ്ടൻ: സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ കരുത്തരായ റയൽ മാഡ്രിഡിനെ വിറപ്പിച്ച് എൽച്ചെ. ലാ ലിഗയിൽ അവസാന സ്ഥാനക്കാരായ എൽച്ചെയോട് അഞ്ചുറി ടൈമിൽ കാർലോസ്‌ എസ്‌പി നേടിയ ​ഗോളിലാണ് റയൽ ജയിച്ചു കയറിയത്. സ്കോർ 3-2.


ഹൊസെ മൊറീന്യോയുടെ സംഘത്തിനെതിരെ മികച്ച പോരാട്ടമാണ് എൽച്ചെ നടത്തിയത്. കളിയിൽ 56 ശതമാനം പന്തടക്കം ടീമിനായിരുന്നു. ആദ്യ പകുതിയിൽ രണ്ട് ​ഗോളിന് പിന്നിട്ടു നിന്ന ടീം രണ്ടാം പകുതിയിൽ ഗോൾ മടക്കി തിരിച്ചെത്തുകയായിരുന്നു. കളിയുടെ 25-ാം മിനിറ്റിലാണ് ആദ്യ ​ഗോൾ പിറന്നത്. എൽച്ചെ ​ഗോളിയുടെ പിഴവിൽ നിന്നായിരുന്നു ​ഗോൾ. പിന്നീട് 33-ാം മിനിറ്റിൽ സൂപ്പര് ‍താരം കിലിയൻ എംബാപ്പെയിലൂടെ ടീം ലീഡ് നേടി.


റയൽ അനായാസ ജയത്തിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിച്ച സമയത്താണ് എൽച്ചെ രണ്ടു ​ഗോളുകൾ തിരിച്ചടിച്ചത്. 71-ാം മിനിറ്റിൽ അബിയൽ ഒസോറിയോ ​ഗോൾ നേടിയതോടെ എൽച്ചെ ഉണർന്നു. തുടർന്ന് 83-ാം മിനിറ്റിൽ ഫെർണാണ്ടോ നിനോ കൂടി ലക്ഷ്യം കണ്ടതോടെ എൽച്ചെ സമനില പിടിച്ചു. ജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാത്ത റയൽ പരിശീലകൻ 85-ാം മിനിറ്റിൽ കാർലോസ്‌ എസ്‌പിയെയും എൻഡ്രിക്കിനെയും കളത്തിലിറക്കി. കോച്ചിന്റെ തീരുമാനം ശരിവെച്ച് 90+1 മിനിറ്റിൽ എസ്‌പി ​ഗോൾ നേടി.


അവസാന സ്ഥാനത്തുള്ള ടീമിനെതിരെയുള്ള മത്സരത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട റയൽ ഇതോടെ കീരീട പോരാട്ടത്തിൽ ബാഴ്‌സലോണയോടൊപ്പമൊത്തി. ഇരുടീമുകൾക്കും 15 പോയന്റ് വീതമാണുള്ളത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home