മഹാറാലിയോടെ മടക്കം; സിപിഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് അവസാനിക്കും

കോഴിക്കോട്: സിപിഐ എം വിപുലീകൃത യോഗത്തിന് ഇന്ന് മഹാറാലിയോടെ സമാപനം. വൈകീട്ട് നാല് മണിക്ക് കോഴിക്കോട് കടപ്പുറത്ത് ലക്ഷക്കണക്കിനാളുകൾ പങ്കെടുക്കുന്ന ബഹുജനറാലിയോടെ യോഗം സമാപിക്കും.
ജില്ലയിലെ തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ കരുത്തറിയിക്കുംവിധത്തിൽ വിവിധ കോണുകളിൽ നിന്നുള്ളവർ മഹാറാലിയിൽ അണിനിരക്കും. രക്തസാക്ഷികളുടെ ജീവത്യാഗത്തിന്റെ നേരുള്ള രക്തപതാകയും നെഞ്ചേറ്റിയെത്തുന്നവർ കോഴിക്കോടൻ തീരത്ത് പുതിയൊരു ചരിത്രമെഴുതും.
വൈകിട്ട് നാലിന് കടപ്പുറത്തെ സ്വാതന്ത്ര്യ ചത്വരത്തിൽ നടക്കുന്ന റാലിയിൽ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, പൊളിറ്റ്‌ബ്യൂറോ അംഗങ്ങളായ പിണറായി വിജയൻ, എം വി ഗോവിന്ദൻ, എ വിജയരാഘവൻ തുടങ്ങിയവർ ജനലക്ഷങ്ങളെ അഭിസംബോധന ചെയ്യും.
സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങൾ, തെരഞ്ഞെടുക്കപ്പെട്ട വർഗ ബഹുജന സംഘടനാ ഭാരവാഹികൾ എന്നിവരടക്കം 307 ഓളം പേരാണ് യോഗത്തിൽ പങ്കെടുത്തത്.
പുതിയ കാലത്ത് പാർടിയുടെ പ്രവർത്തനം ഏതുവിധത്തിൽ ശക്തിപ്പെടുത്താം, ദൗർബല്യങ്ങൾ എങ്ങനെ പരിഹരിക്കാം എന്നിവ ചർച്ചാവിഷയമായി. കമ്യൂണിസ്‌റ്റ് പാർടിയുടെ ആദ്യ സെൽ രൂപീകൃതമായ നഗരത്തിൽ പുതിയകാലത്തെ മുന്നേറ്റത്തിന് പ്രസ്ഥാനത്തെ സജ്ജമാക്കുന്നതിനുള്ള തീരുമാനങ്ങളും യോഗത്തിലുണ്ടായി.









0 comments