ad
Deshabhimani

ഇന്ന് വാങ്ങിയാലോ? പൊന്ന് താഴെയിറങ്ങി

Gold Rate
വെബ് ഡെസ്ക്

Published on Sep 17, 2026, 10:00 AM | 1 min read

തിരുവനന്തപുരം : പൊന്ന് വാങ്ങാനിരുന്നവർക്ക് ഇന്ന് സന്തോഷദിവസമാണ്. പവന് 440 രൂപ കുറഞ്ഞ് 1,12,080 രൂപയും, ഒരു ​ഗ്രാം സ്വർണത്തിന് 55 രൂപ കുറഞ്ഞ് 14,010 രൂപയുമായി. പത്ത് ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണവിലയുള്ളത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് സെപ്റ്റംബർ 17ന് രേഖപ്പെടുത്തിയ 13,935 (​ഗ്രാം) രൂപയാണ്.


പ്രാദേശകമായി പ്രവർത്തിക്കുന്ന ​ഗോൾഡ് അസോസിയേഷനുകളാണ് സംസ്ഥാനത്ത് സ്വർണവില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടങ്ങളെ കൃത്യതയോടെ നിരീക്ഷിക്കുന്ന നിക്ഷേപകർ എക്കാലത്തും പ്രതീക്ഷയർപ്പിക്കുന്ന സുരക്ഷിത നിക്ഷേപമാർ​ഗമാണ് സ്വർണം.


ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ, ക്രൂഡ് ഓയിൽ വില, ആഭ്യന്തര ഓഹരി വിപണിയിലെ മാറ്റങ്ങൾ എന്നിവയെല്ലാം സ്വർണവിലയെ ബാധിക്കുന്ന ഘടകങ്ങളാണ്. പ്രാദേശകമായി പ്രവർത്തിക്കുന്ന ​ഗോൾഡ് അസോസിയേഷനുകളാണ് സംസ്ഥാനത്ത് സ്വർണവില നിശ്ചയിക്കുന്നതെങ്കിലും ആ​ഗോള വിപണിയിലെ ചെറിയ ചലനങ്ങൾ പോലും സ്വർണം വിലയിൽ പ്രതിഫലിക്കാറുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home