ad
Deshabhimani

പിറവത്ത് സുഹൃത്തുക്കൾക്കിടെ വാക്കുതർക്കം; യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു

Fire
വെബ് ഡെസ്ക്

Published on Sep 17, 2026, 09:55 AM | 1 min read

എറണാകുളം: പിറവത്ത് യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. പിറവം സ്നേഹഭവൻ റോഡിൽ ഇന്ന് പുലർച്ചെ 1 മണിയോടെയാണ് സംഭവം. വാക്കുതർക്കത്തിനിടെ കക്കാട് സ്വദേശി അരുണിനെ സുഹൃത്തുക്കൾ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. ​ആക്രമണത്തിൽ പരിക്കേറ്റ അരുണിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.


ഗുരുതരമായി പരിക്കേറ്റ അരുൺ കോട്ടയം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പെട്രോൾ ഒഴിച്ച ജിഷ്ണുവിനും പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home