76,000 കടക്കാൻ സ്വർണം; പവൻവിലയിൽ കുതിപ്പ് തുടരുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 520 രൂപയാണ് കൂടിയത്. വില 75,760 രൂപയാണ് ഇന്ന് ഒരു പവന്റെ വില. ഇതുവരെയുള്ള ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് സ്വർണവ്യാപാരം. 75,240 രൂപയിലാണ് ഇന്നലെ സ്വർണവ്യാപാരം നടന്നത്. ഗ്രാമിന് 65 രൂപ കൂടി വില 9,470 ആയി. ജൂലൈ 23ന് പവൻ വില 75,000ലെത്തിയിരുന്നു. തുടർന്ന് ആഗസ്ത് 6ന് 75,000 കടന്ന പവൻവില ആറ് ദിവസം ഉയർന്നുനിന്ന ശേഷമാണ് കുറഞ്ഞത്. രണ്ട് ദിവസം മുമ്പ് വില വർധിച്ചതോടെ വില വീണ്ടും 75,000ത്തിലെത്തി.
അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഉൾപ്പെടെ ഒരുപവന് 80,000 രൂപയോളം നൽകേണ്ടി വരും. 24 കാരറ്റിന് പവന് 82,648 രൂപയും ഗ്രാമിന് 10,331 രൂപയുമാണ് വില. 18 കാരറ്റിന് പവന് 61,984 രൂപയും ഗ്രാമിന് 7,748 രൂപയുമാണ് വില. ജനുവരി 22നാണ് സ്വർണവില ആദ്യമായി 60,000 കടന്നത്. തുടർന്ന് ഫെബ്രുവരി 11ന് പവൻ വില 64,000 കടന്നിരുന്നു. മാർച്ച് 14ന് 65,000 കടന്ന വില ഏപ്രിൽ 12നാണ് ആദ്യമായി 70,000 കടന്നത്. തുടർന്ന് ഏപ്രിൽ 17ന് പവൻ വില 71,000ഉം ഏപ്രിൽ 22ന് വില 74,000ഉം കടന്നു.
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കുന്നത്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കുന്നത്. വെള്ളിയ്ക്ക് ഗ്രാമിന് 130 രൂപയും കിലോഗ്രാമിന് 1,30,000 രൂപയുമാണ് വില.
ആഗസ്തിലെ സ്വർണവില
ജൂലൈയിലെ സ്വർണവില










0 comments