വിളവൊഴിയാത്ത വട്ടപ്പാടം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 19, 2024, 12:33 AM | 0 min read

അന്തിക്കാട്
കടുത്ത വേനലിലും വർഷത്തിലും തളരാതെ വട്ടപ്പാടത്തെ നെൽകൃഷി. താന്ന്യം പഞ്ചായത്ത്‌ മൂന്നാം വാർഡിൽ ഒരു ഏക്കറോളം വരുന്ന പാടത്ത് നിലവിൽ മുണ്ടകൻ കൃഷിയാണ്‌. 
അത് വിളവെടുത്താൽ വിരിപ്പൂ കൃഷി. പിന്നെ എട്ടുമാസത്തോളം പാടത്ത്‌ നെൽകൃഷി വിളയും. ബാക്കിയുള്ള മാസങ്ങളിൽ പച്ചക്കറി കൃഷി. രണ്ട്‌ സമയങ്ങളിലായി അഞ്ച് ടൺ നെല്ല് വിളവെടുക്കുമെന്ന്‌ പാട്ടത്തിന്‌ കൃഷി ചെയ്യുന്ന വിൽസൺ പുലിക്കോട്ടിൽ പറഞ്ഞു. സമീപവാസിയായ തണ്ടാശേരി ശശിധരന്റെ പാടമാണിത്‌. 
    പച്ചപ്പണിഞ്ഞ നെൽപ്പാടം കാണാൻ വിനോദസഞ്ചാരികളും എത്താറുണ്ട്‌. 
കടുത്ത വേനലിൽ സമീപത്തെ കുളത്തിൽ നിന്ന് മോട്ടോർ വഴി വെള്ളമെത്തിച്ചാണ് കൃഷി സംരക്ഷിക്കുന്നത്. ശ്രീരാമൻ ചിറ പാടശേഖരത്തിന്റെ സെക്രട്ടറി കൂടിയാണ് വിൽസൺ. ഉൾപ്രദേശങ്ങളിലൈ ഒറ്റപ്പെട്ട തരിശ്‌ വട്ടനിലങ്ങൾ കണ്ടെത്തി നെൽകൃഷി വ്യാപിപ്പിക്കുകയാണ്‌ ഇദ്ദേഹത്തിന്റെ  ലക്ഷ്യം. 
താന്ന്യം ഹൈസ്‌കൂളിന്‌ തെക്ക് 40 വർഷമായി തരിശായി കിടന്ന ലാവടി പാടം ഇതിനകം കൃഷിയോഗ്യമാക്കി. 
       വിരിപ്പ് കൊയ്‌ത്ത്‌ കഴിഞ്ഞ് നെല്ല് നൽകിയ വകയിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നെല്ലിന്റെ വില കഴിഞ്ഞദിവസം ലഭിച്ചതിലെ സന്തോഷവും വിൽസൺ പങ്കിട്ടു. 
എന്നാൽ പ്രധാനമന്ത്രി ഫസൽ ബീമാ യോജന കാലാവസ്ഥ വ്യതിയാന ഇൻഷുറൻസ് തുക ഇതുവരെയും ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. 2024 ഖാരീഫ്, റാമ്പി 1, റാമ്പി 2 ഇൻഷുറൻസിൽ കർഷകർ പ്രീമിയം കൊടുത്തു ചേർന്നിട്ടുണ്ട്‌.


deshabhimani section

Related News

View More
0 comments
Sort by

Home