ഉത്സവങ്ങൾ തനിമയോടെ നടത്താൻ സർക്കാരുകൾ ഇടപെടണം

ബിന്നി ഇമ്മട്ടി നഗർ
(പാട്ടുരായ്‌ക്കൽ നളിനം ഓഡിറ്റോറിയം )
തൃശൂർ പൂരം ഉൾപ്പെടെയുള്ള വിവിധ ആരാധനാലയങ്ങളിലെ ഉത്സവങ്ങൾ തനിമയോടെയും പ്രൗഢിയോടെയും നടത്താൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് സിപിഐ എം തൃശൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. പുല്ലഴി കേരള ലക്ഷ്മി ടെക്സ്റ്റൈൽ മിൽ ഉടൻ തുറക്കുക, കാര്യാട്ടുകര മാരാർ കോൾപടവിലെ പൊട്ടിയ ബണ്ട് ഉടൻ ശരിയാക്കുക, സ്വരാജ് റൗണ്ടിലെയും നഗരത്തിലെ അനുബന്ധ റോഡുകളിലെയും മാഞ്ഞുപോയ സീബ്രാ ലൈനുകൾ പുതുക്കുക, ചെമ്പൂക്കാവ് പെൻഷൻ മൂല ജങ്‌ഷൻ നവീകരിക്കുക, വടൂക്കരയിൽ റെയിൽവേ മേൽപ്പാലം നിർമിക്കുക, ലാലൂരിലെ ഐ എം വിജയൻ സ്റ്റേഡിയത്തിന്റെ നിർമാണം പൂർത്തീകരിക്കുക, തൃശൂർ നഗരത്തിലെ കൈരളി, -ശ്രീ തിയറ്ററുകൾ തുറന്ന് പ്രവർത്തിപ്പിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. സംഘടനാ റിപ്പോർട്ടിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജുവും പ്രവർത്തന റിപ്പോർട്ടിൽ ഏരിയ സെക്രട്ടറി കെ രവീന്ദ്രനും മറുപടി നൽകി. സംസ്ഥാന കമ്മിറ്റി അംഗം എം കെ കണ്ണൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ യു പി ജോസഫ്, പി കെ ഷാജൻ, ജില്ലാ കമ്മിറ്റി അംഗം ആർ ബിന്ദു എന്നിവർ സംസാരിച്ചു. ഇ സുനിൽകുമാർ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. 11 ലോക്കൽ കമ്മിറ്റിയിൽ നിന്നായി 37 പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. ബുധൻ വൈകിട്ട് നാലിന് പാട്ടുരായ്‌ക്കൽ സെന്ററിൽ നിന്ന് ചുവപ്പുസേന മാർച്ചും ബഹുജന പ്രകടനവും ആരംഭിക്കും. സീതാറാം യെച്ചൂരി –കോടിയേരി ബാലകൃഷ്ണൻ നഗറിൽ (പൂങ്കുന്നം ശിവക്ഷേത്ര മൈതാനം) ചേരുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു ഉദ്ഘാടനം ചെയ്യും









0 comments