കൊടകര, മണ്ണുത്തി, ചാവക്കാട്, വടക്കാഞ്ചേരി ഏരിയ സമ്മേളനങ്ങൾക്ക് തുടക്കം

കൊടകര
കോടിയേരി ബാലകൃഷ്ണൻ നഗർ (അളഗപ്പ നഗർ പഞ്ചായത്ത്
കമ്യൂണിറ്റി ഹാൾ)
സിപിഐ എം കൊടകര ഏരിയ സമ്മേളനത്തിന് ആവേശോജ്വല തുടക്കം. പ്രതിനിധി സമ്മേളന നഗറിൽ പി കെ കൃഷ്ണൻകുട്ടി പതാക ഉയർത്തി. ജില്ലാ സെക്രട്ടറി എം എം വർഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം ടി എ രാമകൃഷ്ണൻ താൽക്കാലിക അധ്യക്ഷനായി. പി എൻ വിഷ്ണു രക്തസാക്ഷി പ്രമേയവും ഇ കെ അനൂപ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി പി കെ ശിവരാമൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ടി എ രാമകൃഷ്ണൻ, കെ ജെ ഡിക്സൻ, സരിത രാജേഷ്, പി ആർ പ്രസാദൻ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ കെ രാമചന്ദ്രൻ, പി കെ ഡേവിസ് എന്നിവർ പങ്കെടുക്കുന്നു. സോജൻ ജോസഫ് സ്വാഗതം പറഞ്ഞു. പ്രവർത്തന, സംഘടനാ റിപ്പോർട്ടുകളിലുള്ള പൊതുചർച്ച ആരംഭിച്ചു. വെള്ളിയാഴ്ചയും തുടരും. 13 ലോക്കൽ കമ്മിറ്റികളിൽ നിന്നായി 145 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നു.
ശനി വൈകിട്ട് നാലിന് ആമ്പല്ലൂർ അളഗപ്പ ടെക്സ്റ്റൈൽസ് പടിക്കൽ നിന്ന് സീതാറാം യെച്ചൂരി നഗറിലേക്ക്(ജോർജ് ടൗൺ) ചുവപ്പ്സേനാ മാർച്ചും ബഹുജനറാലിയും നടക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു ഉദ്ഘാടനം ചെയ്യും.









0 comments