ജില്ലാ ആര്‍ച്ചറി 
ചാമ്പ്യന്‍ഷിപ് 
സമാപിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 26, 2024, 12:07 AM | 0 min read

പുഴയ്ക്കൽ 
ജില്ലാ ആര്‍ച്ചറി അസോസിയേഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ട് ദിവസമായി കൈപ്പറമ്പ് ആര്‍ട്ടിമിസ് ആര്‍ച്ചറി അക്കാദമിയില്‍ നടക്കുന്ന ജില്ലാ ആര്‍ച്ചറി ചാമ്പ്യൻഷിപ് സമാപിച്ചു. ഒളിമ്പിക് ആര്‍ച്ചറി അക്കാദമി, ആര്‍ട്ടിമിസ് ആര്‍ച്ചറി അക്കാദമി, ലിറ്റില്‍ ഫ്ലവര്‍ അക്കാദമി യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. സമാപന യോഗം ജില്ലാ പഞ്ചായത്തംഗം ജിമ്മി ചൂണ്ടല്‍ ഉദ്ഘാടനം ചെയ്തു. ആര്‍ച്ചറി അസോസിയേഷന്‍ പ്രസിഡന്റ് സി ജെ ജെയിംസ് അധ്യക്ഷനായി.
   ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം സി വി കുര്യാക്കോസ്, ജോണ്‍സണ്‍ ജോര്‍ജ്, എം ആര്‍ സന്തോഷ്, അഭി ജോണ്‍സണ്‍ എന്നിവര്‍ സംസാരിച്ചു. ചാമ്പ്യന്‍ഷിപ്പില്‍ വിവിധ അക്കാദമികളില്‍ നിന്നായി 250 ഓളം പേര്‍ പങ്കെടുത്തു.  ജില്ലാ ചാമ്പ്യന്‍ഷിപ്പിലെ വിജയികള്‍ ഈ മാസം അവസാനം പെരുമ്പാവൂരില്‍ നടക്കുന്ന സംസ്ഥാന ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും.
 


deshabhimani section

Related News

View More
0 comments
Sort by

Home