കൃഷി നശിപ്പിച്ച കാട്ടുപന്നികളെ വെടിവച്ചു കൊന്നു

പുഴയ്ക്കൽ
ചിറ്റിലപ്പിള്ളിയിലെ പാടശേഖരങ്ങളിലിറങ്ങി കൃഷി നശിപ്പിച്ച മൂന്ന് കാട്ടുപന്നികളെ വെടിവച്ചു കൊന്നു. മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടർന്ന് അടാട്ട് പഞ്ചായത്ത് കമ്മിറ്റി തീരുമാന പ്രകാരം പുതൂർകരിക്ക പാടശേഖര കമ്മിറ്റിയുടെ സഹകരണത്തോടെ അംഗീകൃത ഷൂട്ടർമാരാണ് പന്നിയെ വെടിവച്ചത്.
ശനി രാത്രി ഒമ്പതുമുതൽ ഞായർ പുലർച്ചെ നാല് വരെ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയ മൂന്ന് കാട്ടുപന്നികളെയാണ് വെടിവച്ചു കൊന്നത്. ഏകദേശം 150 കിലോ തൂക്കം വരുന്നവയാണ് മൂന്ന് പന്നികളും. പഞ്ചായത്തംഗം സോണി തരകൻ, പുതൂർകരിക്ക പാടശേഖര സമിതിയംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ പ്രോട്ടോകോൾ അനുസരിച്ച് ജഡം സംസ്കരിച്ചു.









0 comments