കൂടൽമാണിക്യത്തിൽ തണ്ടികവരവ് 8 ന്

ഇരിങ്ങാലക്കുട
കൂടൽ മാണിക്യം ക്ഷേത്രത്തിലെ തണ്ടികവരവ്, തൃപ്പുത്തരി, മുക്കുടി ആഘോഷങ്ങൾ 8, 9, 10 തീയതികളിൽ നടക്കുമെന്ന് ദേവസ്വം ചെയർമാൻ അഡ്വ. സി കെ ഗോപി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആറിന് രാവിലെ ഒമ്പതിന് കലവറനിറയ്ക്കൽ തുടങ്ങും. എട്ടിന് പകൽ 12.30 ന് പോട്ട പ്രവൃത്തി കച്ചേരിയിൽ നിന്നും പുറപ്പെടുന്ന തണ്ടികകൾ വൈകിട്ട് 6.45 ന് ക്ഷേത്രത്തിലെത്തും. ഒമ്പതിന് ആറായിരത്തോളം പേർക്ക് തൃപ്പുത്തരി സദ്യ നടത്തും. രാത്രി കഥകളിയുണ്ടാവും. മുക്കുടി നിവേദ്യം 10 ന് രാവിലെ 7.30 മുതൽ പടിഞ്ഞാറേ നടപ്പുരയിൽ വിതരണം ചെയ്യും. കമ്മിറ്റി അംഗങ്ങളായ അഡ്വ. കെ ജി അജയകുമാർ, വി സി പ്രഭാകരൻ, കെ ബിന്ദു, അഡ്മിനിസ്ട്രേറ്റർ കെ ഉഷാ നന്ദിനി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.









0 comments