പരിഷത്ത് 
പ്രതിഷേധം 28ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 26, 2024, 12:09 AM | 0 min read

തൃശൂർ
മരുന്നുവില വർധന  ഉപേക്ഷിക്കുക, പൊതുമേഖല ഔഷധകമ്പനികൾ പുനരുജീവിപ്പിക്കുക  എന്നീ മുദ്രാവാക്യവുമായി  കേരള ശാസ്ത്രസാഹിത്യ പരിഷത്ത്  പ്രതിഷേധം സംഘടിപ്പിക്കും. 
തിങ്കളാഴ്ച  രാവിലെ പത്തിന്‌  ജില്ലയിൽ ജില്ലാ, ജനറൽ, താലൂക്ക്‌  ബ്ലോക്ക്‌  പൊതുജനാരോഗ്യ കേന്ദ്രങ്ങൾക്കുമുന്നിൽ  പ്രതിഷേധ പരിപാടികൾ നടത്തും. പൊതുജനാരോഗ്യ മേഖല  തകർത്ത്‌,  ആരോഗ്യരംഗം  സ്വകാര്യ കമ്പനികൾക്ക് തീറെഴുതി കൊടുക്കാനുള്ള കേന്ദ്രസർക്കാർ നയങ്ങൾക്കെതിരായ പ്രതിഷേധത്തിൽ എല്ലാ ജനവിഭാഗങ്ങളും അണിചേരണമെന്ന്‌  പരിഷത്ത് ജില്ലാ പ്രസിഡന്റ് പ്രൊഫ. സി വിമല,  സെക്രട്ടറി അഡ്വ. ടി വി രാജു എന്നിവർ അഭ്യർഥിച്ചു.


deshabhimani section

Related News

0 comments
Sort by

Home