ബാലസംഘം ജില്ലാ സമ്മേളനത്തിന് ആവേശത്തുടക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 20, 2024, 12:39 AM | 0 min read

ഇരിങ്ങാലക്കുട 
ബാലസംഘം ജില്ലാ സമ്മേളനത്തിന്  ടൗൺ ഹാളിൽ (ചെല്ലപ്പൻ മാസ്റ്റർ നഗർ)  തുടക്കം. ജില്ലാ പ്രസിഡന്റ്‌ ടി എ മുഹമ്മദ് അഷറഫ് പതാക ഉയർത്തി. ഡോ. ഷിജുഖാൻ ഉദ്ഘാടനം ചെയ്തു. ബാലസംഘം ആഭേരി ബാൻഡ് സ്വാഗത ഗാനം ആലപിച്ചു.   ജില്ലാ സെക്രട്ടറി അഖില നന്ദകുമാർ പ്രവർത്തനറിപ്പോർട്ടും, സംസ്ഥാന കോ ഓർഡിനേറ്റർ അഡ്വ. എം രൺദീഷ് സംഘടനാറിപ്പോർട്ടും അവതരിപ്പിച്ചു. സാംസ്‌കാരിക സന്ധ്യ  മന്ത്രി ആർ ബിന്ദു  ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ വി എ മനോജ്‌ കുമാർ, ബാലസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് സന്ദീപ് ഉണ്ണിക്കൃഷ്ണൻ,  എക്സിക്യൂട്ടീവ് അംഗങ്ങളായ എസ് ബസന്ത് ലാൽ, ജി എൻ രാമകൃഷ്ണൻ, പി കെ ഡേവിഡ്, ജില്ലാ കോ ഓർഡിനേറ്റർ ടി കെ അമൽറാം എന്നിവർ സംസാരിച്ചു. 
സമ്മേളനം നടത്തിപ്പിനായി വിവിധ കമ്മിറ്റികൾ തെരഞ്ഞെടുത്തു. പ്രസീഡിയം: ടി എ മുഹമ്മദ് അഷറഫ്, ആഷ്മി ബൈജു, അഭിനവ് ഗിരീഷ്, എസ് അഭിഷേക്. പ്രമേയം: ഭുവന രാജൻ (കൺവീനർ), ഇ എസ് ആമി, അഭിനവ് ദാസ്, നിരഞ്ജൻ പ്രസാദ് . മിനിറ്റ്സ്‌ കമ്മിറ്റി: കെ എസ് ദേവിക (കൺവീനർ), ഫാത്തിമ സനം, കെ അഭിഷേക്, എസ് നവപ്രിയ. ക്രഡൻഷ്യൽ കമ്മിറ്റി:  സാൻജോ തോമസ് (കൺവീനർ), പി വി ലെനിൻ, മാധവ് കൃഷ്ണ, ദേവനന്ദ മോഹൻ. 
രജിസ്ട്രേഷൻ കമ്മിറ്റി: ടി കെ അമൽറാം (കൺവീനർ), ഗേയ വി മനോജ്, അനുരാഗ് കൃഷ്ണ, ഇ എസ് നടാഷ. സമ്മേളനം ഞായറാഴ്ച സമാപിക്കും.


deshabhimani section

Related News

View More
0 comments
Sort by

Home