പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 14, 2024, 12:22 AM | 0 min read

ഇരിങ്ങാലക്കുട 

പുല്ലൂർ ചമയം നാടകവേദിയും വാദ്യകലാ കേന്ദ്രവും ചേർന്നു നൽകുന്ന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പുല്ലൂർ ചന്ദ്രൻ സ്മാരക പുരസ്കാരം കുറുംകുഴൽ പ്രമാണി വെളപ്പായ നന്ദന്‌ സമ്മാനിക്കും. മറ്റു പുരസ്‌കാരങ്ങൾ: അനിൽ വർഗീസ് സ്മാരക പുരസ്കാരം –- സംഗീത സംവിധായകൻ ബിഷോയ് അനിയൻ, സജയൻ ചങ്കരത്ത് സ്മാരക പുരസ്കാരം –- കൊമ്പ് വിദഗ്ധൻ തൃക്കൂർ സജി, എ വി സോമൻ പുരസ്കാരം –- സംഗീത അധ്യാപകൻ രാജീവ് സപര്യ, രണദിവെ സ്മാരക പുരസ്കാരം –- ഇലത്താള കലാകാരൻ മാരുതിപുരം വിജീഷ്‌,  പി കെ ഭാസ്കരൻ പുത്തുക്കാട്ടിൽ സ്മാരക പുരസ്കാരം –- പെരുമ്പളം ശരത്‌ . ടൗൺ ഹാളിൽ 21 മുതൽ 27 വരെ നടക്കുന്ന നാടകരാവിന്റെ വേദിയിൽ പുരസ്കാരങ്ങൾ സമ്മാനിക്കും. പ്രൊഫ. സാവിത്രി ലക്ഷ്മണൻ, എ എൻ രാജൻ, സജു ചന്ദ്രൻ, ബാലൻ അമ്പാടത്ത്, വേണു എളന്തോളി, ബിജു ചന്ദ്രൻ, എ ഐ രവീന്ദ്രൻ, പ്രഭാകരൻ ഇരിങ്ങാലക്കുട എന്നിവർ വാർത്താ  സമ്മേളനത്തിൽ പങ്കെടുത്തു.
 


deshabhimani section

Related News

View More
0 comments
Sort by

Home