കൂടൽമാണിക്യത്തിൽ നവരാത്രി ആഘോഷം ഇന്ന് മുതൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 03, 2024, 12:37 AM | 0 min read

ഇരിങ്ങാലക്കുട 

ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം   മൂന്ന് മുതൽ 13 വരെ നടക്കും.   കിഴക്കേ ഗോപുരനടയിൽ  വ്യാഴം വൈകിട്ട് 5.45 ന്    നവരാത്രി നൃത്ത-സംഗീതോത്സവം    മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. 70 ൽപ്പരം ഇനങ്ങളിലായി നടക്കുന്ന കലാപരിപാടികളിൽ കേരളത്തിനകത്തും പുറത്തുമുള്ള 700 ൽപ്പരം കലാകാരൻമാർ പങ്കെടുക്കും.  തിരുവാതിരക്കളി, ഭജൻ, നൃത്തനൃത്യങ്ങൾ, ഭരതനാട്യം, ഭക്തിഗാനമേള, നൃത്ത സമന്വയം, കുച്ചിപ്പുടി, ഭജനാമൃതം , സംഗീതാരാധന, പഞ്ചരത്ന അഷ്ടപദി, കർണാടിക് ഫ്യൂഷൻ, കൈകൊട്ടിക്കളി, മൃദംഗമേള എന്നിവയാണ് പ്രധാന പരിപാടികൾ.  ദേവസ്വം ചെയർമാൻ അഡ്വ. സി കെ ഗോപി,   ഭരണസമിതി അംഗങ്ങളായ രാഘവൻ മുളങ്ങാടൻ, അഡ്വ .കെ ജി അജയ്കുമാർ, ഡോ .മുരളി ഹരിതം, കെ ബിന്ദു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


deshabhimani section

Related News

View More
0 comments
Sort by

Home